പ്രായമായവരെ ഐബിഎമ്മിന് വേണ്ട; അഞ്ച് വര്‍ഷത്തിനിടെ കമ്പനി 50,000 പേരെ പിരിച്ചുവിട്ടതായി പരാതി

August 03, 2019 |
|
News

                  പ്രായമായവരെ ഐബിഎമ്മിന് വേണ്ട;  അഞ്ച് വര്‍ഷത്തിനിടെ കമ്പനി  50,000 പേരെ പിരിച്ചുവിട്ടതായി പരാതി

ആഗോള തലത്തിലെ ടെക് ഭീമന്‍ കമ്പനികളിലൊന്നായ ഐബിഎം ഇപ്പോള്‍ കൂടുതല്‍ അഴിച്ചിച്ചുപണികള്‍ ആരംഭിച്ചിരിക്കുകയാണ്. കമ്പനിക്കകത്തെ പ്രായമായ ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് കമ്പനി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഗൂഗിള്‍, ആമസോണ്‍ അടക്കമുള്ള കമ്പനികളെ പോലെ കൂടുതല്‍ ടെന്റിയായി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോെയാണ് ഐബിഎം പ്രായമായ ജീവനക്കാരെ പിരിച്ചുവിട്ട് കൂടുതല്‍ പരിഷ്‌കരണം ആരംഭിച്ചിരിക്കുന്നത്. അതേസമയം അഞ്ച് വര്‍ഷത്തിനിടെ കമ്പനി 50,000 ത്തിനും, 100,000 ത്തിനുമടിയില്‍ പിരിച്ചുവിടല്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം. സാന്‍ ഫ്രാന്‍സിസ്‌ക്കോയില്‍ കമ്പനിക്കെതിരായ കേസിന്റെ വിചാരണ വേളയിലാണ് മുന്‍ ഉദ്യോഗസ്ഥന്‍ ഞെട്ടിക്കുന്ന വെളുപ്പെടുത്തല്‍ നടത്തിയത്. 

കമ്പനിക്കകത്ത് യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയും പ്രായമായവരെ പിരിച്ചുവിടാനും വേണ്ടിയാണ് കമ്പനി ഇത്തരമൊരു നീക്കത്തിന് മുതിര്‍ന്നിട്ടുള്ളത്. ആഗോളതലത്തില്‍ വിപണിയില്‍ കൂടുതല്‍ ഇടംനേടാനും, അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ സാധ്യത കൈവരിക്കാനും വേണ്ടിയാണ് ഐബിഎം പുതിയ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. എന്നാല്‍ കമ്പനി അത്തരമൊരു നീക്കത്തിന് മുതിര്‍ന്നിട്ടില്ലെന്നാണ് ഐബിഎം വ്യക്തമാക്കിയിരിക്കുന്നത്. കമ്പനി എല്ലാ വര്‍ഷവും കൂടുതല്‍ പേരെ നിയമിക്കുന്നുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. 

കമ്പനിയില്‍ പ്രായമായവര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കി വരുന്നുണ്ടെന്നും ഐബിഎം വ്യക്തമാക്കുന്നു. അതേസമയം കമ്പനിയില്‍ ഒരു ദിവസം മാത്രം  8,000 പേരുടെ അപേക്ഷകള്‍ ലഭിക്കുന്നുണ്ടെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ കമ്പനി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ  20,000 പേരെയാണ് പിരിച്ചുവിട്ടതെന്നും അതില്‍ കൂടുതല്‍ പേരും 40 വയസ്സിന് മുകളിലുള്‌ളവരാണെന്നുമാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്.

Read more topics: # IBM ., # ഐബിഎം .,

Related Articles

© 2025 Financial Views. All Rights Reserved