
ആഗോളതലത്തിലെ ഏറ്റവും വലിയ ഐടി ഭീമന്‍ കമ്പനിയായ ഐബിഎം ഇപ്പോള്‍ പുതിയൊരു തീരുമാനം എടുത്തിരിക്കുകയാണ്. ഐബിഎമ്മില്‍ ജോലി ചെയ്യുന്ന 2,000 ജീവനക്കാരെ ഇപ്പോള്‍ ഒറ്റയടിക്ക് പിരിച്ചുവിട്ടുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തൊഴില്‍ മേഖലയില്‍ മോശം പ്രകടനം കാഴ്ച്ചവെക്കുകയും, മത്സര രംഗത്തോട് താത്പര്യമില്ലാത്ത ജീവനക്കാരെയുണ് ഐഐബിഎം പിരിച്ചുവിട്ടതെന്നാണ് വിവരം. മത്സര രംഗത്തോട് താത്പര്യമുള്ള ജീവനക്കാരെയാണ് കമ്പനിക്ക് കൂടുതല്‍ താത്പര്യം.
എന്നാല്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍, സിഎന്‍ബിസി എന്നീ മേഖലകളിലെ ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം പിരിച്ചുവിട്ടതിന്റെ വ്യക്തമായ കാരണങ്ങള്‍ ഐബിഎം ഇതുവരെയും വ്യക്തമാക്കിയിട്ടില്ലെന്നും വാര്‍ത്തകളുണ്ട്. കഴിഞ്ഞവര്‍ഷം 350,600 ജീവനക്കാരാണ് ഐബിഎമ്മില്‍ ജോലി ചെയ്തിരുന്നത്. ഇതില്‍ ഒരു ശതമാനം വരുന്ന ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നത്.