
പൂര്‍ണമായി വാക്‌സിനേഷന്‍ ലഭിച്ച ജീവനക്കാരെ മാത്രം തിരികെ വിളിച്ച് ഐബിഎം. കോവിഡ് -19ന്റെ അതിവേഗ വ്യാപനം കണക്കിലെടുത്ത് സെപ്റ്റംബര്‍ 7 മുതല്‍ തുറക്കാനിരിക്കുന്ന ഓഫീസുകളിലേക്ക് പൂര്‍ണമായി വാക്‌സിനേഷന്‍ ലഭിച്ച യുഎസ് ജീവനക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍ കോര്‍പ്പ് (ഐബിഎം) വെള്ളിയാഴ്ച പറഞ്ഞു.
ഡെല്‍റ്റ വേരിയന്റ് കാരണം യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ കോവിഡ് -19 കേസുകളുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനില്‍ (സിഡിസി) നിന്നുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്പ്പുള്ള വ്യക്തികളും മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെടുന്നു. വൈറസ് വ്യാപനത്തിനെതിരെ പോരാടുന്നതിന് പൂര്‍ണമായും പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് ടെക്‌നോളജി സ്ഥാപനം ജീവനക്കാരോട് ആവശ്യപ്പെട്ടു.
നേരത്തെ, ഫേസ്ബുക്ക് ഇന്‍ക് യുഎസിലെയും ചില അന്താരാഷ്ട്ര ജീവനക്കാര്‍ക്കുമുള്ള ഓഫീസ് റിട്ടേണ്‍ തീയതി 2022 ജനുവരി വരെ നീട്ടിയിരുന്നു. അതേസമയം ടെക് ഭീമനായ ഗൂഗിള്‍ സ്ഥിരമായി വീട്ടില്‍ നിന്ന് ജോലി ചെയ്യണമെങ്കില്‍ ജീവനക്കാരോട് ശമ്പളത്തില്‍ കുറവ് വരുത്താന്‍ ആവശ്യപ്പെടുന്നു. ഫെയ്‌സ്ബുക്കും ട്വിറ്ററും ചെലവ് കുറഞ്ഞ മേഖലകളിലേക്ക് മാറുന്ന വിദൂര ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു.