
സ്വകാര്യമേഖല ബാങ്കായ ഐസിഐസിഐ ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്ക് പുതുക്കി. ഈ മാസം ആദ്യം, ജൂണ്‍ 4 ന്, ഐസിഐസിഐ ബാങ്ക് 50 ലക്ഷം രൂപ വരെയുള്ള സ്ഥിരനിക്ഷേപ പലിശ നിരക്ക് 3 ശതമാനമായി കുറച്ചിരുന്നു. നേരത്തെ ഉണ്ടായിരുന്ന 3.25 ശതമാനത്തില്‍ നിന്ന് 25 ബിപിഎസ് ആണ് പലിശ കുറച്ചത്. അതുപോലെ തന്നെ 50 ലക്ഷം രൂപയും അതിനുമുകളിലുള്ള നിക്ഷേപത്തിന്റെ പലിശ നിരക്ക് 3.75% ല്‍ നിന്ന് 3.50% ആയി കുറച്ചിരുന്നു.
നിലവില്‍, ബാങ്കുകള്‍ക്ക് ലോക്ക്ഡൗണ്‍ കാരണം വായ്പകള്‍ക്ക് താരതമ്യേന കുറഞ്ഞിട്ടുണ്ട്. ഇത് നിക്ഷേപ നിരക്കുകളില്‍ സമ്മര്‍ദ്ദം ചെലുത്തി. 7 ദിവസം മുതല്‍ 14 ദിവസം വരെയുള്ള എഫ്ഡി നിക്ഷേപങ്ങള്‍ക്ക് 2.75 ശതമാനം പലിശ നിരക്ക് മുതലാണ് ഐസിഐസിഐ ബാങ്ക് നല്‍കുന്നത്. നിലവില്‍ 1 വര്‍ഷം മുതല്‍ 389 ദിവസം വരെയുള്ള നിക്ഷേപങ്ങളില്‍ 5.15 ശതമാനം വാഗ്ദാനം ചെയ്യുന്നു. 18 മാസത്തിനും 2 വര്‍ഷത്തിനും ഇടയില്‍ കാലാവധി പൂര്‍ത്തിയാകുന്ന എഫ്ഡിയില്‍ ഉപഭോക്താക്കള്‍ക്ക് 5.35 ശതമാനം ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് എല്ലാ കാലാവധികളിലുമുടനീളം 50 ബേസിസ് പോയിന്റുകളുടെ അധിക പലിശ നിരക്ക് ലഭിക്കും.
സാധാരണ പൗരന്മാര്‍ക്കുള്ള പലിശ നിരക്ക്
രണ്ട് കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ ഐസിഐസിഐ ബാങ്ക് എഫ്ഡി പലിശ നിരക്ക്
7 ദിവസം മുതല്‍ 14 ദിവസം വരെ - 2.75%
15 ദിവസം മുതല്‍ 29 ദിവസം വരെ - 3.00%
30 ദിവസം മുതല്‍ 45 ദിവസം വരെ - 3.25%
46 ദിവസം മുതല്‍ 60 ദിവസം വരെ - 3.50%
61 ദിവസം മുതല്‍ 90 ദിവസം വരെ - 3.50%
91 ദിവസം മുതല്‍ 120 ദിവസം വരെ - 4.10%
121 ദിവസം മുതല്‍ 184 ദിവസം വരെ - 4.10%
185 ദിവസം മുതല്‍ 210 ദിവസം വരെ - 4.50%
211 ദിവസം മുതല്‍ 270 ദിവസം വരെ - 4.50%
271 ദിവസം മുതല്‍ 289 ദിവസം വരെ - 4.50%
290 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ - 4.75%
1 വര്‍ഷം മുതല്‍ 389 ദിവസം വരെ - 5.15%
390 ദിവസം മുതല്‍ 18 മാസം വരെ - 5.15%
18 മാസം മുതല്‍ 2 വര്‍ഷം വരെ - 5.35%
2 വര്‍ഷവും ഒരു ദിവസവും മുതല്‍ 3 വര്‍ഷം വരെ - 5.35%
3 വര്‍ഷവും ഒരു ദിവസവും മുതല്‍ 5 വര്‍ഷം വരെ - 5.50%
5 വര്‍ഷവും ഒരു ദിവസവും മുതല്‍ 10 വര്‍ഷം വരെ - 5.50%
5 വര്‍ഷവും (80 സി എഫ്ഡി) - 5.50%
മുതിര്‍ന്ന പൗരന്മാര്‍ക്ക്
7 ദിവസം മുതല്‍ 14 ദിവസം വരെ - 3.25%
15 ദിവസം മുതല്‍ 29 ദിവസം വരെ - 3.50%
30 ദിവസം മുതല്‍ 45 ദിവസം വരെ - 3.75%
46 ദിവസം മുതല്‍ 60 ദിവസം വരെ - 4%
61 ദിവസം മുതല്‍ 90 ദിവസം വരെ - 4%
91 ദിവസം മുതല്‍ 120 ദിവസം വരെ - 4.6%
121 ദിവസം മുതല്‍ 184 ദിവസം വരെ - 4.6%
185 ദിവസം മുതല്‍ 210 ദിവസം വരെ - 5%
211 ദിവസം മുതല്‍ 270 ദിവസം വരെ - 5%
271 ദിവസം മുതല്‍ 289 ദിവസം വരെ - 5%
290 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ - 5.25%
1 വര്‍ഷം മുതല്‍ 389 ദിവസം വരെ - 5.65%
390 ദിവസം മുതല്‍ 18 മാസം വരെ - 5.65%
18 മാസം മുതല്‍ 2 വര്‍ഷം വരെ - 5.85%
2 വര്‍ഷവും ഒരു ദിവസവും മുതല്‍ 3 വര്‍ഷം വരെ - 5.85%
3 വര്‍ഷവും ഒരു ദിവസവും മുതല്‍ 5 വര്‍ഷം വരെ - 6%
5 വര്‍ഷവും ഒരു ദിവസവും മുതല്‍ 10 വര്‍ഷം വരെ - 6.3% (ഐസിഐസിഐ ബാങ്ക് ഗോള്‍ഡന്‍ ഇയേഴ്‌സ് എഫ്ഡി)
5 വര്‍ഷം (80 സി എഫ്ഡി) - 5.50%