
സാലറി അക്കൗണ്ട് ഉടമകള്‍ക്കായി തല്‍ക്ഷണ ഓവര്‍ ഡ്രാഫ്റ്റ് (ഒഡി) സൗകര്യം ആരംഭിച്ചതായി സ്വകാര്യ മേഖല വായ്പാദാതാവായ ഐസിഐസിഐ ബാങ്ക് അറിയിച്ചു. സാലറി അക്കൗണ്ട് ഉടമകള്‍ക്കിപ്പോള്‍ ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിക്കാതെ പേപ്പര്‍ലെസ് പ്രക്രിയയിലൂടെ ഈ സൗകര്യം സ്വന്തമാക്കാവുന്നതാണ്. 'ഇന്‍സ്റ്റാ ഫ്ളെക്സിക്യാഷ്' എന്ന ഐസിഐസിഐ ബാങ്കിന്റെ ഈ സേവനം, ബാങ്കിന്റെ മുന്‍കൂട്ടി അംഗീകാരം ലഭിച്ച ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോം മുഖേനയാവും ലഭ്യമാവുക.
48 മണിക്കൂറിനുള്ളില്‍ ഉപയോക്താക്കള്‍ക്ക് അംഗീകൃത ഓവര്‍ ഡ്രാഫ്റ്റ് ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ഈ സൗകര്യം ഉടന്‍ അനുവദിക്കും. ഓവര്‍ ഡ്രാഫ്റ്റിന് നല്‍കേണ്ട പലിശ കണക്കാക്കുന്നത് ഉപഭോക്താവ് നേടിയ യഥാര്‍ത്ഥ തുകയുടെ അടിസ്ഥാനത്തിലാണ്. മറിച്ച്, അനുവദിച്ച ഓവര്‍ ഡ്രാഫ്റ്റിന്റെ മുഴുവന്‍ തുകയിലല്ല. 'കൊറോണ വൈറസ് മഹാമാരിയുടെ ഈ കഠിനമായ സമയങ്ങളില്‍, ഈ പുതിയ സൗകര്യം ഞങ്ങളുടെ ശമ്പളക്കാരായ ഉപഭോക്താക്കളെ, അവരുടെ വിവിധ ചെലവുകള്‍ക്കായുള്ള ആവശ്യങ്ങള്‍ക്ക് തടസ്സരഹിതമായ രീതിയില്‍ സഹായിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു,' ഐസിഐസിഐ ബാങ്ക് അണ്‍സെക്യൂര്‍ഡ് അസെറ്റ്സ് ഹെഡ് സുദീപ്ത റോയ് വ്യക്തമാക്കി.