
മുംബൈ: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതിയുമായി പേടിഎം സഹകരിക്കുന്നു. ഐസിഐസിഐ പ്രൂ ഐ പ്രൊട്ടക്ട് സ്മാര്‍ട്ട് വിതരണം ചെയ്യുന്നതിന് പേടിഎമ്മുമായി ധാരണയുണ്ടാക്കി. ഐസിഐസിഐ പ്രൂഡെന്‍ഷ്യലിന്റെ പതാകവാഹക പരിരക്ഷാപദ്ധതി പേടിഎം ആപ്പിലൂടെ ലഭ്യമാക്കാനാണ് ഇരു സ്ഥാപനങ്ങളും തങ്ങളുടെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ സംയോജിപ്പിച്ചിട്ടുണ്ട്. പേടിഎമ്മില്‍ ഇതിനകം തന്നെ കെവൈസി അംഗീകാരം പൂര്‍ത്തീകരിച്ചിട്ടുള്ളവര്‍ക്ക് കടലാസ്ഹരിത സേവനത്തിന്റെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തുകയും ആപ്പ് ഉപയോഗിച്ചുള്ള വാങ്ങള്‍ ഏതാനും മിനിറ്റുകള്‍ക്കകം പൂര്‍ത്തിയാക്കാനും സാധിക്കും. ടേം ഇന്‍ഷൂറന്‍സ് എന്നത് എല്ലാ ഉപഭോക്താക്കള്‍ക്കളുടെയും നിക്ഷേപപദ്ധതിയിലെ നിര്‍ണായകഘടകമാണ്.
ഈ സഹകരണത്തിലൂടെ പേടിഎം ഉപഭോക്താക്കള്‍ക്ക് വളരെ വേഗത്തില്‍ ലൈഫ് ഇന്‍ഷൂറന്‍സ് വാങ്ങാനും തങ്ങളുടെ കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനും സാധിക്കുമെന്ന് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ പുനീത് നന്ദ അറിയിച്ചു..സൗകര്യപ്രദവും സുരക്ഷയുമുള്ള ഇടപാടുകള്‍ക്ക് എല്ലാ ഇന്ത്യക്കാരെയും പ്രാപ്തരാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പേടിഎം വക്താക്കള്‍ അറിയിച്ചു. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ അനുസരിച്ചുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷാ പദ്ധതികള്‍ പേടിഎമ്മിന്റെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് ലഭ്യമാക്കാന്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫുമായി സഹകരിക്കുന്നതായും അവര്‍ വ്യക്തമാക്കി.