
ഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യപാദ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ ഐസിഐസിഐ ബാങ്കിന്റെ ലാഭം 1350 കോടിയ്ക്ക് മേല്‍ ഉയരാമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഈ സമയം ഇത് 119.55 കോടി രൂപയായിരുന്നു. മാത്രമല്ല പലിശ വരുമാനത്തില്‍ 20 ശതമാനം വളര്‍ച്ചയുണ്ടാകുമെങ്കിലും ആസ്തി കണക്കുകളില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ശനിയാഴ്ച്ച പുറത്ത് വിടുമെന്നിരിക്കേയാണ് ബാങ്ക് വന്‍ ലാഭത്തിന്റെ കണക്കുള്‍ വ്യക്തമാക്കുമെന്ന് ഊഹങ്ങളും ഉയരുന്നത്.
കോര്‍പ്പറേറ്റ് സെഗ്മെന്റിലെ മികച്ച വളര്‍ച്ചാ റിപ്പോര്‍ട്ട് തന്നെ ഐസിഐസിഐ പുറത്ത് വിടുമെന്ന് ബ്രോക്കറേജ് സ്ഥാപനമായ ഷെയര്‍ഖാര്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ബാങ്കിന്റെ റീട്ടെയില്‍ ആസ്തികളില്‍ വര്‍ധവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി വ്യക്തമാക്കിയിരിക്കുകയാണ്. 7,467 കോടി രൂപയുടെ അറ്റ പലിശ വരുമാനത്തില്‍ 1,377 കോടി രൂപയുടെ ലാഭം ബാങ്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും പ്രതീക്ഷകള്‍ ഉയരുകയാണ്.