ബാങ്കിംഗ് സേവനങ്ങള്‍ വാട്ട്‌സാപ്പ് വഴി ലഭ്യമാക്കി ഐഡിബിഐ ബാങ്ക്

October 17, 2020 |
|
News

                  ബാങ്കിംഗ് സേവനങ്ങള്‍ വാട്ട്‌സാപ്പ് വഴി ലഭ്യമാക്കി ഐഡിബിഐ ബാങ്ക്

മുംബൈ: ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ വാട്ട്‌സാപ്പ് വഴി ലഭ്യമാകുന്ന പദ്ധതിയുമായി എത്തിയിരിക്കുകയാണ് ഐഡിബിഐ ബാങ്ക്. ഉപഭോക്താക്കള്‍ക്ക് അവരുടെ സൗകര്യം അനുസരിച്ച് ഏറ്റവും എളുപ്പത്തില്‍ സേവനം നല്‍കാനാണ് ശ്രമം. ഇതിന്റെ ഭാഗമായാണ് വാട്ട്‌സാപ്പ് വഴി സൗകര്യം ഒരുക്കുന്നത്.

അക്കൗണ്ടിലെ ബാലന്‍സ്, അവസാന അഞ്ച് ഇടപാടുകളുടെ വിവരം, ചെക്ക് ബുക്കിനുള്ള അപേക്ഷ, ഇമെയില്‍ സ്റ്റേറ്റ്‌മെന്റ് തുടങ്ങിയ സേവനങ്ങള്‍ വാട്ട്‌സാപ്പ് വഴി ലഭ്യമാകുന്ന പദ്ധതിക്കാണ് ബാങ്ക് തുടക്കമിടുന്നത്. വിവിധ പലിശ നിരക്കുകള്‍, തൊട്ടടുത്തുള്ള ബാങ്ക് ബ്രാഞ്ച് വിവരം, എ ടി എം സെന്ററുകളുടെ വിവരം തുടങ്ങിയവയും വാട്ട്‌സാപ്പ് വഴി ലഭിക്കും.

ഉപഭോക്താവിന്റെ സൗകര്യം പരിഗണിച്ചാണ് ഐഡിബിഐ എന്നും മുന്നോട്ട് പോയിട്ടുള്ളതെന്ന് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാകേഷ് ശര്‍മ പറഞ്ഞു. വാട്ട്‌സാപ്പ് സേവനം ഈ നിരയിലെ ഏറ്റവും പുതിയ പദ്ധതിയാണ്. ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് അവരുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ഇതിലൂടെ കഴിയുമെന്നും രാകേഷ് ശര്‍മ പ്രത്യാശ പ്രകടിപ്പിച്ചു.

Related Articles

© 2020 Financial Views. All Rights Reserved