
ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിലമതിപ്പുള്ള സ്വകാര്യ ബാങ്കുകളില്‍ അഞ്ചാം സ്ഥാനത്താണിപ്പോള്‍ ഐഡിബിഐ ബാങ്ക്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ സ്വകാര്യ വായ്പാദാതാവിന്റെ ഓഹരികള്‍ 100 ശതമാനം ഉയര്‍ന്നതിനാല്‍, ബന്ദന്‍ ബാങ്ക്, യെസ് ബാങ്ക്, ഇന്‍ഡുസിന്ദ് ബാങ്ക് എന്നിവയെ മറികടന്നാണ് ഐഡിബിഐ ബാങ്ക് ഈ നേട്ടം കൈവരിച്ചത്. മൊത്തത്തിലുള്ള ഇന്ത്യന്‍ ലിസ്റ്റഡ് ബാങ്കിംഗ് മേഖലയില്‍, ഏറ്റവും മൂല്യമുള്ള ആറാമത്തെ ബാങ്കാണിത്. മെയ് 18 -ന് ശേഷം ഐഡിബിഐ ബാങ്കിന്റെ ഓഹരികള്‍ 102 ശതമാനം ഉയര്‍ന്നു.
ഈ വര്‍ഷം ഇതുവരെ ബാങ്ക് 0.81 ശതമാനം നേട്ടം കൈവരിച്ചു. തുടര്‍ച്ചയായ 13 പാദ നഷ്ടങ്ങള്‍ക്ക് ശേഷം മാര്‍ച്ച് പാദത്തില്‍ ബാങ്ക് ലാഭം പ്രഖ്യാപിച്ചതിന് ശേഷമാണ് ഓഹരി ഉയരാന്‍ തുടങ്ങിയത്. തിങ്കളാഴ്ച, ബിഎസ്ഇയില്‍ സ്‌ക്രിപ് 37.30 രൂപയില്‍ ക്ലോസ് ചെയ്തു. 38,719 കോടി രൂപയുടെ വിപണി മൂലധനവുമായി താരതമ്യം ചെയ്യുമ്പോള്‍ 2.9 ശതമാനം ഇടിവ്. 5.68 ട്രില്യണ്‍ രൂപ വിപണി മൂല്യത്തോടെ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ബാങ്കായി എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ് തുടരുന്നു.
കൊട്ടക് മഹീന്ദ്ര ബാങ്ക് (2.65 ട്രില്യണ്‍ രൂപ), ഐസിഐസിഐ ബാങ്ക് ലിമിറ്റഡ് (2.31 ട്രില്യണ്‍ രൂപ), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (1.68 ട്രില്യണ്‍ രൂപ), ആക്സിസ് ബാങ്ക് (1.14 ട്രില്യണ്‍ രൂപ) എന്നിവരും തുടര്‍ന്നുള്ള സ്ഥാനങ്ങളിലുണ്ട്. മാര്‍ച്ച് 30 ന് അവസാനിച്ച പാദത്തില്‍ ഐഡിബിഐ ബാങ്ക് 135 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. 2019 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തെയപേക്ഷിച്ച് നോക്കുമ്പോള്‍ 4,918 കോടി രൂപയുടെ നഷ്ടം. എന്നിരുന്നാലും, 2019 സാമ്പത്തിക വര്‍ഷത്തെ 15,116 കോടി രൂപയുടെ മൊത്തം നഷ്ടത്തില്‍ നിന്ന്, 2020 സാമ്പത്തിക വര്‍ഷത്തില്‍ 12,887 കോടി നഷ്ടമാണ് ബാങ്കിന് അഭിമുഖീകരിക്കേണ്ടി വന്നതെന്ന് ആശ്വസിക്കാം.
മൊത്തം നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) ആനുപാതം 27.53 ശതമാനമാണ.് കഴിഞ്ഞ വര്‍ഷമിത് 27.47 ശതമാനവും ഡിസംബര്‍ 31 ന് 28.72 ശതമാനവുമായിരുന്നു. സാമ്പത്തിക പ്രവര്‍ത്തനനാന്തര കൊവിഡ് 19 മാന്ദ്യം പ്രതീക്ഷിച്ചതിനാലാണ് ബാങ്കിംഗ് ഓഹരികളിലെ മാന്ദ്യം, വായ്പാ വളര്‍ച്ചയെ താളം തെറ്റിക്കുമെന്നും സുരക്ഷിതമല്ലാത്തതും ചെറിയതുമായ പ്രവര്‍ത്തനങ്ങള്‍ക്കായി വായ്പയെടുക്കുന്നവരുടെ ക്രെഡിറ്റ് യോഗ്യതയെ സ്വാധീനിക്കുമെന്നും വിശകലന വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.
ഈ വര്‍ഷം തുടക്കം മുതല്‍ സിന്ധുസന്ദ് ബാങ്ക് 70%, ബന്ദന്‍ ബാങ്ക് 50%, യെസ് ബാങ്ക് 34%, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി എന്നിവ 20% വീതവും ഇടിയുകയുണ്ടായി. അടുത്തിടെ, മൂഡീസ് ഇന്‍വസ്റ്റര്‍ സര്‍വീസ് പതിനൊന്ന് ഇന്ത്യന്‍ ബാങ്കുകളെ തരംതാഴ്ത്തിയിരുന്നു. കൊവിഡ് 19 മൂലമുണ്ടായ സാമ്പത്തിക തകര്‍ച്ച കാരണം ആസ്തി വില കുറയുന്നത് മേഖലകളില്‍ കടുത്ത ക്രെഡിറ്റ് ഷോക്ക് സൃഷ്ടിക്കുകയും വായ്പക്കാരുടെ ക്രെഡിറ്റ് പ്രൊഫൈലുകള്‍ ദുര്‍ബലമാക്കിയെന്ന് ചൂണ്ടിക്കാട്ടിയുമായിരുന്നു ഇത്.