
ദില്ലി: ഐഡിബിഐ ബാങ്കുമായുള്ള ലയനം പ്രഖ്യാപിച്ചതിന് പിന്നാലെ എല്‍ഐസി ഹൗസിങ് ഫിനാന്‍സ് ഓഹരി വില ഇടിഞ്ഞു. 12% ത്തിലധികം ഇടിഞ്ഞിട്ടുണ്ട്.എല്‍ഐസി ഹൗസിംഗ് ഫിനാന്‍സിന്റെ ഓഹരി വില 12.32 ശതമാനം ഇടിഞ്ഞ് 361.3 രൂപയായി കുറഞ്ഞു. 2019 ഒക്ടോബര്‍ 15ന് ശേഷം ഇന്നാണ് എല്‍ഐസി ഹൗസിങ് ഫിനാന്‍സിന്റെ ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തുന്നത്. എല്‍ഐസി ഹൌസിംഗ് ഫിനാന്‍സും ഐഡിബിഐ ബാങ്കും ലയിപ്പിക്കുന്ന പ്രക്രിയ വേഗത്തിലാക്കാന്‍ സാധ്യതയുണ്ടെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മറ്റൊരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ എല്‍ഐസി ഹൌസിംഗ് ഫിനാന്‍സിന്റെ നേതൃത്വം റിപ്പോര്‍ട്ട് നിരസിച്ചു.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ലാര്‍ജ് ക്യാപ് സ്റ്റോക്കിന് 11.24% നഷ്ടം സംഭവിച്ചിരുന്നു. ബിഎസ്ഇയില്‍ 2.68 ശതമാനം നഷ്ടത്തോടെ 401 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി ലില 20% ഇടിഞ്ഞു, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 14.63% ഇടിവ് രേഖപ്പെടുത്തി. എല്‍ഐസിക്ക് ഐഡിബിഐ ബാങ്കില്‍ 51 ശതമാനവും എല്‍ഐസി ഹൗസിംഗ് ഫിനാന്‍സില്‍ 40.13 ശതമാനവും ഓഹരിയുണ്ട്. ഐഡിബിഐ ബാങ്കിന്റെ ഓഹരി വില ബിഎസ്ഇയില്‍ 0.28 ശതമാനം ഉയര്‍ന്ന് 35.50 രൂപയായി.