സേവിംഗ്സ് അക്കൗണ്ട് പലിശ വെട്ടിക്കുറച്ച് ഐഡിഎഫ്സി ബാങ്ക്; നിരക്ക് അറിയാം

May 04, 2021 |
|
News

                  സേവിംഗ്സ് അക്കൗണ്ട് പലിശ വെട്ടിക്കുറച്ച് ഐഡിഎഫ്സി ബാങ്ക്; നിരക്ക് അറിയാം

കൊച്ചി: സേവിംഗ്സ് അക്കൗണ്ട് പലിശ വെട്ടിക്കുറച്ച് ഐഡിഎഫ്സി ബാങ്ക്. ഒരു ലക്ഷത്തില്‍ താഴെ വരെ ബാലന്‍സ് നിലനിര്‍ത്തുന്നവര്‍ക്ക് ബാങ്ക് ഇപ്പോള്‍ 4 ശതമാനം വരെയാണ് വാഗ്ദാനം ചെയ്യുന്നത്. നേരത്തെ ചെറുകിട നിക്ഷേപങ്ങള്‍ക്ക് 6 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത ബാങ്കായിരുന്നു ഐഡിഎഫ്സി.
 
പുതിയ പലിശ നിരക്ക് പ്രകാരം, ഒരു ലക്ഷം മുതല്‍ പത്ത് ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.5 ശതമാനമാണ് പലിശ. 10 ലക്ഷം മുതല്‍ രണ്ട് കോടി വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ആര്‍ബിഎല്ലിനും ബന്ദന്‍ ബാങ്കിനും പുറമെ സ്വകാര്യമേഖലയിലെ ഏറ്റവും കൂടുതല്‍ സേവിംഗ്സ് അക്കൗണ്ട് പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകളിലൊന്നാണ് ഐഡിഎഫ്‌സി.

അതേസമയം, ഐസിഐസി അടക്കമുള്ള രാജ്യത്തെ വന്‍കിട സ്വകാര്യ ബാങ്കുകള്‍ സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് 3 മുതല്‍ 3.5 ശതമാനം വരെയാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. ചില പൊതുമേഖ ബാങ്കുകളും ഇതിന് സമാനമായ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും എസ്ബിഐ ബാങ്ക് വെറും 2.7 ശതമാനം പലിശ മാത്രമാണ് നല്‍കുന്നത്. സേവിംഗ്സ് അക്കൗണ്ടുകളിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്.

Related Articles

© 2025 Financial Views. All Rights Reserved