
2020 ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ 130 കോടി രൂപയുടെ അറ്റാദായമാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് റിപ്പോര്‍ട്ട് ചെയ്തത്. ഐഡിഎഫ്സി ബാങ്കും ക്യാപിറ്റല്‍ ഫസ്റ്റും ലയിച്ചതിനുശേഷം അടുത്തിടെ നിലവില്‍ വന്ന ബാങ്ക്, 2019-20 ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 1,639 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 4,679.14 കോടി രൂപ വരുമാനത്തില്‍ നിന്ന് 4,711.72 കോടി രൂപയായി ഉയര്‍ന്നതായി ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎ) അല്ലെങ്കില്‍ കിട്ടാക്കടങ്ങള്‍ 2020 ഡിസംബര്‍ 31 ലെ മൊത്തം അഡ്വാന്‍സിന്റെ 1.33 ശതമാനമായി കുറഞ്ഞതിനാല്‍ ബാങ്കിന്റെ ആസ്തി നിലവാരം മെച്ചപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2.83 ശതമാനമായിരുന്നു.
അതുപോലെ തന്നെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ 1.23 ശതമാനത്തില്‍ നിന്ന് അറ്റ എന്‍പിഎകള്‍ 0.33 ശതമാനമായി ഉയര്‍ന്നു. 2020 ജൂലൈ മുതല്‍ എല്ലാ മാസവും കളക്ഷന്‍ ശക്തമായി മെച്ചപ്പെടുന്നുണ്ടെന്നും കൊവിഡിന് മുമ്പുള്ളതിന്റെ 98 ശതമാനത്തിലെത്തിയെന്നും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് സിഇഒ വി വൈദ്യനാഥന്‍ പറഞ്ഞു.
ഈ ത്രൈമാസത്തില്‍ ബാങ്ക് 595 കോടി രൂപ വകയിരുത്തിയിരുന്നു. അതേ സമയം ഇതേ കാലയളവില്‍ ഇത് 2,305 കോടി രൂപയായിരുന്നു. ഈ കാലയളവില്‍ 390 കോടി രൂപയുടെ അധിക കൊവിഡ് വ്യവസ്ഥകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അറ്റ പലിശ മാര്‍ജിന്‍ (എന്‍ഐഎം) കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലെ 3.86 ശതമാനത്തില്‍ നിന്ന് 4.65 ശതമാനമായി ഉയര്‍ന്നു.