സമ്പര്‍ക്കരഹിത ഇടപാടുകള്‍ക്ക് ഇനി മുതല്‍ കാര്‍ഡും വേണ്ട, കൈയിലുള്ള സ്മാര്‍ട്ഫോണ്‍ വീശിയാല്‍ മതി!

September 25, 2020 |
|
News

                  സമ്പര്‍ക്കരഹിത ഇടപാടുകള്‍ക്ക് ഇനി മുതല്‍ കാര്‍ഡും വേണ്ട, കൈയിലുള്ള സ്മാര്‍ട്ഫോണ്‍ വീശിയാല്‍ മതി!

കാര്‍ഡ് സൈ്വപ് ചെയ്ത് ഇടപാടു നടത്തുന്നതിനു പകരം ഇനി കൈയിലുള്ള സ്മാര്‍ട്ഫോണ്‍ വീശിയാല്‍ മതി. ഇടപാട് അനായാസം നടത്താനാകും. സെയ്ഫ്പേ എന്ന ഈ സംവിധാനം അവതരിപ്പിക്കുന്നത് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ആണ്. ഒരാഴ്ചയ്ക്കുള്ളില്‍ ഈ സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍എഫ്സി) സംവിധാനമുള്ള പി.ഒ.എസ് യന്ത്രങ്ങളിലാണ് ഇങ്ങനെ മൊബൈല്‍ ഫോണ്‍ വീശി ഡെബിറ്റ് കാര്‍ഡ് പേമെന്റുകള്‍ നടത്താവുന്ന സംവിധാനം ഒരുക്കുന്നത്.

ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് മൊബൈല്‍ ആപ്പുമായി ഡെബിറ്റ്കാര്‍ഡിനെ ലിങ്ക് ചെയ്താണ് ഈ ഡിജിറ്റല്‍ പേമെന്റ് സംവിധാനം. ഇതു വഴി സമ്പര്‍ക്കരഹിതമായി പേമന്റുകള്‍ നടത്താം. കാര്‍ഡിലും ഫോണിലും മറ്റാരുടേയും സ്പര്‍ശനമേല്‍ക്കാതെ, കൈമാറാതെ ഇടപാടു പൂര്‍ത്തിയാക്കാം. 2000 രൂപ വരെയുള്ള പേമെന്റുകള്‍ സാധ്യമാകും. ഒരു ദിവസം പരമാവധി 20,000 രൂപയുടെ ഇടപാടുകള്‍ നടത്താം.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved