
ഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ഭീമനായ വാവേയുടെ ഇന്ത്യയിലെ വ്യാപാരത്തിന് ഏതെങ്കിലും തരത്തില്‍ തടസം നേരിട്ടാല്‍ ചൈനയിലെ ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടിയാകുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. പുതു തലയമുറയില്‍പെട്ട 5 ജി സെല്ലുലാര്‍ നെറ്റ് വര്‍ക്ക് ഏതാനും മാസങ്ങള്‍ക്കകം വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഇതിലേക്ക് ചൈനീസ് ടെലികോം ഉപകരണ നിര്‍മ്മാണ കമ്പനിയായ വാവേയെ ക്ഷണിച്ചിട്ടില്ല. കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ടെലികോം നെറ്റ് വര്‍ക്കിങ് ഉപകരണങ്ങളുടെ ലോകത്തെ ഏറ്റവും വലിയ നിര്‍മ്മാതാക്കളാണ് വാവേ. എന്നാല്‍ യുഎസ്-ചൈന വ്യാപാര യുദ്ധം ശക്തമായിരിക്കവേ കമ്പനി ഇപ്പോള്‍ വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. മാത്രമല്ല കമ്പനിയെ അടുത്തിടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്റായ വാവേ സ്വന്തമായി വികസിപ്പിച്ച ഹോങ്മെങ് ഓപ്പറേറ്റിങ് സിസ്റ്റം സ്മാര്‍ട്ഫോണില്‍ പരീക്ഷിക്കുന്നു.
ഈ വര്‍ഷം തന്നെ പുതിയ ഓഎസിലുള്ള സ്മാര്‍ട്ഫോണുകള്‍ വാവേ പുറത്തിക്കുമെന്നാണ് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്മാര്‍ട്ഫോണ്‍ വിപണിയിലെ വാവേയുടെ ശക്തമായ നീക്കമാണ് ഹോങ്മെങ് സ്മാര്‍ട്ഫോണുകള്‍. ലോകവിപണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ഫോണ്‍ ബ്രാന്റ് ആണ് വാവേ.
അമേരിക്കന്‍ സര്‍ക്കാരിന്റെ നിയമനടപടിയെ തുടര്‍ന്ന് വാവേ ഫോണുകള്‍ക്ക് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം നല്‍കുന്നത് ഗൂഗിള്‍ നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് സ്വന്തം ഓഎസ് വികസിപ്പിച്ച് വാവേയുടെ നീക്കം. ഹോങ്മെങ് ഓഎസില്‍ പുറത്തിറങ്ങുന്ന ഫോണിന് ഏകദേശം 2000 യുവാന്‍ (20000 രൂപ) വിലയുണ്ടാവുമെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.