
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ പന്ത്രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (ഐജിഐഎ). 2017 ലെ പതിനാറാം സ്ഥാനത്ത് നിന്ന് നാലു വിമാനത്താവളങ്ങളെ പിറകിലാക്കി കൊണ്ടാണ് ഇന്ദിരാഗാന്ധി വിമാനത്താവളം മുന്നിലെത്തി നില്‍ക്കുന്നത്. ഫ്രാങ്ക്ഫര്‍ട്ട്, ഡല്ലാസ് ഫോര്‍ത്ത് വര്‍ത്ത്, ഗുവാങ്‌ഷൌ, ഇസ്താംബുള്‍ അട്ടാട്ടെര്‍ക്ക് എയര്‍പോര്‍ട്ട് എന്നിവയാണ് ആ നാല് വിമാനത്താവളങ്ങള്‍.
എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ (എസിഐ) 2018 ലെ പ്രാഥമിക ലോക എയര്‍പോര്‍ട്ട് റാങ്കിങ് പ്രകാരം ഏറ്റവും മികച്ച 20 എയര്‍പോര്‍ട്ടുകളില്‍ ഒന്നാണ് ഐജിഐഎ. 2018 ല്‍ ആഭ്യന്തര, അന്തര്‍ദേശീയ യാത്രക്കാരുടെ കണക്കുകള്‍ 6.9 കോടി ആയിരുന്നു. 2018 ല്‍ അമേരിക്കയുടേയും ചൈനയുടേയും പിന്നില്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഏവിയേഷന്‍ മാര്‍ക്കറ്റ് ആയി ഇന്ത്യ മാറി. കൂടുതല്‍ ഉദാരവല്‍ക്കരണ വിമാന മാര്‍ക്കറ്റിലേക്കും രാജ്യത്തിന്റെ ശക്തിപ്പെടുത്തുന്ന സാമ്പത്തിക അടിസ്ഥാനങ്ങളിലേക്കും ഇന്ത്യ നീങ്ങുന്നത് വളരെ വേഗത്തില്‍ ആയിരുന്നു.
ലോകത്തിലെ ഏറ്റവും വേഗതയേറിയ എയര്‍പോര്‍ട്ടുകളില്‍ ഒന്നായിട്ടും ഐജിഎ ഇന്‍ഫ്രാ നവീകരികരണം വളരെ വൈകിക്കൊണ്ടാണ് നടക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ടെര്‍മിനലുകള്‍ 1 ഉം 3 ഉം പുതുക്കാനുള്ള ഒരു പ്ലാന്‍ അവതരിപ്പിച്ചിരുന്നു. എയര്‍പോര്‍ട്ട് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ രണ്ട് എയര്‍, ടെര്‍മിനല്‍ ഭാഗങ്ങളിലായിട്ട് നടത്തും. 2022 ആകുമ്പോഴേക്കും നാലാമത്തെ റണ്‍വേ നിലവില്‍ വരും. അതോടെ 75 വിമാനങ്ങളില്‍ നിന്ന് മണിക്കൂറില്‍ 105 സര്‍വീസ് വരെ ശേഷി വര്‍ധിപ്പിക്കാനാണ് സാധ്യത.