ഇന്ത്യയില്‍ സിഎന്‍ജി വില വീണ്ടും വര്‍ധിപ്പിച്ചു

May 16, 2022 |
|
News

                  ഇന്ത്യയില്‍ സിഎന്‍ജി വില വീണ്ടും വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് സിഎന്‍ജിയുടെ വില കൂട്ടി. ഡല്‍ഹിയില്‍ കിലോഗ്രാമിന് രണ്ടുരൂപയാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ ഒരു കിലോ സിഎന്‍ജിയുടെ വില 73.61 രൂപയായി. സമീപ നഗരങ്ങളായ നോയിഡയില്‍ 76.17 രൂപയാണ് ഒരു കിലോ സിഎന്‍ജിയുടെ വില. ഗുരുഗ്രാമില്‍ 81 രൂപ കടന്നു. 81.94 രൂപയാണ് ഗുരുഗ്രാമില്‍ സിഎന്‍ജിയുടെ വില.

രേവാരി-84.07 രൂപ, കര്‍ണാല്‍- 82.27, കൈതല്‍- 82.27, കാന്‍പൂര്‍, ഹമിര്‍പൂര്‍, ഫത്തേപൂര്‍ എന്നിവിടങ്ങളില്‍ 85.40 രൂപ, അജ്മീര്‍, പാലി, രാജ്സമന്ദ് എന്നിവിടങ്ങളില്‍ 83.88 എന്നിങ്ങനെയാണ് വിവിധ നഗരങ്ങളില്‍ ഒരു കിലോ സിഎന്‍ജിയുടെ വില. ഒക്ടോബര്‍ മുതല്‍ സിഎന്‍ജിയുടെ വില വിതരണക്കാര്‍ തുടര്‍ച്ചയായി വര്‍ധിപ്പിച്ചുവരികയാണ്.

Read more topics: # CNG, # സിഎന്‍ജി,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved