
അറബ് രാജ്യങ്ങളിലെ പൊതു കടം വര്‍ധിക്കുന്നതായി ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റീന്‍ ലഗാര്‍ദെ. അറബ് രാജ്യങ്ങളിലെ പൊതു കടം വര്‍ധിച്ചത് ധനകമ്മി ഉയര്‍ന്നത് കൊണ്ടാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.
എണ്ണ ഉത്പാദനത്തിലൂടെയും കയറ്റുമതിയിലൂടെയും പല അറബ് രാജ്യങ്ങള്‍ക്കും സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ പൊതു കടത്തില്‍ നിന്ന് മോചനം തേടാന്‍ പല രാജ്യങ്ങള്‍ക്കും കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പല അറബ് രാജ്യങ്ങളുടെ പൊതുകടം 2008ല്‍ ജിഡിപിയുടെ 64 ശതമാനം ആണെങ്കില്‍ ഇപ്പോള്‍ 84 ശതമാനമായി ഉയരുകയും ചെയ്തിട്ടുണ്ട്. നിലവില്‍ പഴയ അവസ്ഥയിലൂടെ തന്നെയാണ് പല അറബ് രാജ്യങ്ങളും കടന്നുപോകുന്നത്.
എണ്ണ വില കുറഞ്ഞത് മൂലം പല അറബ് രാജ്യങ്ങളും സാമ്പത്തിക തകര്‍ച്ചയിലേക്ക് നീങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂരിഭാഗം രാജ്യങ്ങളിലെ കടം 90 ശതമാനത്തിലേക്കെത്തുന്നതിന് കാരണണമായെന്നും അദ്ദഹം അഭിപ്രായപ്പെട്ടു. ആഗോള മാന്ദ്യത്തിന് ശേഷം പല അറബ് രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധിയെ പൂര്‍ണമായും തരണം ചെയ്തിട്ടില്ലെന്നാണ് പൊതുവെ അഭിപ്രായപ്പെടുന്നത്.