
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ പറ്റി ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) ഇപ്പോള്‍ പുതിയ വിലയിരുത്തലുകള്‍ നടത്തിയിരിക്കുകയാണ്. അടുത്ത മൂന്ന് വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുറയുമെന്നാണ് ഐഎംഎഫ് വിലയിരുത്തുന്നത്. അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട് വരുന്ന സാമ്പത്തിക മാന്ദ്യം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് ഐഎംഎഫ് വിലയിരുത്തുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രതീക്ഷിച്ച രീതിയില്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ ഇന്ത്യക്ക് സാധിക്കില്ലെന്നാണ് ഐഎംഎഫ് വിലയിരുത്തുന്നത്. ജനുവരിയില്‍ നടത്തിയ എല്ലാ വിലയിരുത്തലുകളും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 0.2 ശതമാനം കുറവാണെന്നാണ് കമക്കുകളിലൂടെ വ്യക്തമാക്കുന്നത്.
ഐഎംഎഫിന്റെ നിരീക്ഷണത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2019 ല്‍ കൈവരിക്കുക 7.1 ശതമാനം മാത്രമാണ്. എന്നാല്‍ പ്രതീക്ഷിച്ച സാമ്പത്തിക വളര്‍ച്ച 7.3 ശതമാനമാണെന്നും ഐഎംഎഫ് വിലയിരുത്തുന്നു. 2021 ല്‍ 7.5 ശതമാനം വളര്‍ച്ച നേടുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു. അതേസമയം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഇക്കഴിഞ്ഞ കാലയളവില്‍ 7.2 ശതമാനമായി ഉയര്‍ത്തിയിരുന്നു. 2021 ല്‍ 7.4 ശതമാനം വളര്‍ച്ചയാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്. അതേസമയം റിസര്‍വ് ബാങ്ക് റിപോ നിരിക്ക് കുറച്ചത് ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉണര്‍വേകുമെന്നാണ് സാമ്പത്തിക വിദഗ്ധരിലെ ചിലകര്‍ അഭിപ്രായപ്പെടുന്നുമുണ്ട്.