നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ഐഎംഎഫ്; സാമ്പത്തിക ഉണര്‍വില്ലായ്മ രാജ്യത്തെ വളര്‍ച്ചാ നിരക്കില്‍ ഇടിവുണ്ടാക്കും;ഉപഭോഗത്തിലും, നിക്ഷേപ താത്പര്യത്തിലും കുറവുണ്ടാകും

July 24, 2019 |
|
News

                  നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ഐഎംഎഫ്; സാമ്പത്തിക ഉണര്‍വില്ലായ്മ രാജ്യത്തെ വളര്‍ച്ചാ നിരക്കില്‍ ഇടിവുണ്ടാക്കും;ഉപഭോഗത്തിലും, നിക്ഷേപ താത്പര്യത്തിലും കുറവുണ്ടാകും

ന്യൂഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ചാ നിരക്കുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നാണയ നിധി ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ്. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ പ്രതീക്ഷിച്ച രീതിയില്‍ വളര്‍ച്ച കൈവരിക്കില്ലെന്നും, വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവ് രേഖപ്പെടുത്തുമെന്നാണ് ഐഎംഎഫ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.  നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യ ഏഴ് ശതമാനം വളര്‍ച്ച മാത്രമാണ് കൈവരിക്കുകയെന്നാണ് ഐഎംഫ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഏപ്രില്‍ മാസത്തില്‍ ഐഎംഎപ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യ 7.3 ശതമാനം വളര്‍ച്ച മാത്രമാണ് കൈവരിക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കിയിട്ടുള്ളത്. 

ഉപഭോഗത്തിലും, നിക്ഷേപ ആവശ്യത്തിലും, ആഭ്യന്തര തലത്തിലെ സാമ്പത്തിക ഉണര്‍വില്ലായ്മയുമാണ് ജിഡിപി നിരക്കില്‍ നടപ്പുസാമ്പത്തിക വര്‍ഷം ഇടിവുണ്ടാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം 2018-2019 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച മാര്‍ച്ച് പാദത്തില്‍ ഇന്ത്യ.യുടെ വളര്‍ച്ചാ നിരക്ക് അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. മാര്‍ച്ചിലവസാനിച്ച നാലാം പാദത്തില്‍ ജിഡിപി നിരക്ക് 5.8 ശതമാനമായാണ് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആകെ വളര്‍ച്ചാ നിരക്കാിയി രേഖപ്പെടുത്തിയത് 6.8 ശതമാനമാണെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. കാര്‍ഷിക നിര്‍മ്മാണ മേഖലയിലെ മോശം പ്രകടനമാണ് ജിഡിപി നിരക്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കുറവ് വരാന്‍ കാരണമായത്. 

നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യ പ്രതീക്ഷിച്ച രീതിയില്‍ വളര്‍ച്ച നേടില്ലെന്നാണ് അന്താരാഷ്ട്ര ഏജന്‍സികളും സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യ ഏഴ് ശതമാനം മാത്രമാണ് വളര്‍ച്ച നേടുകയുള്ളുവെന്നാണ് ഏഷ്യന്‍ ഡിവലപ്‌മെന്റ് ബാങ്ക് പുറത്തിറക്കിയ ഔട്ട് ലുക്ക് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ രാജ്യം പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ വളര്‍ച്ച നേടുമെന്ന് പ്രവചിച്ചിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം രാജ്യം ഏഴ് ശതമാനം വളര്‍ച്ചാ നിരക്കിലേത്തുമെന്ന പ്രതീക്ഷയും സാമ്പത്തി സര്‍വേ റിപ്പോര്‍ട്ടിലൂടെ സര്‍ക്കാര്‍ പ്രതീക്ഷ പ്രകടപ്പിച്ചിട്ടുണ്ട്. ധനമന്ത്രി നിര്‍മ്മ സീതാരാമനാണ് രാജ്യസഭയില്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പുറത്തിറക്കയത്. എന്നാല്‍ സര്‍ക്കാര്‍ പുറത്തുവിടുന്ന ജിഡിപി നിരക്കില്‍ വലിയ വിള്ളലുണ്ടെന്നാണ് വിവിധ മേഖലയിലുള്ള സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. യുപിഎ, എന്‍ഡിഎ സര്‍ക്കാര്‍ പുറത്തുവിടുന്ന ജിഡിപി നിരക്കുമായി  ബന്ധപ്പെട്ട കണക്കുകള്‍ കൃത്യമല്ലെന്നറിയിച്ച് രഘുറാം രാജന്‍ അടക്കമുള്ള സാമ്പത്തിക വിദഗ്ധര്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ പുറത്തുവിടുന്ന ജിഡിപി നിരക്ക് പെരുപ്പിച്ച് കാണിക്കുന്നതാണെന്നും ആരോപണം ഉയര്‍ന്നുവന്നിട്ടുണ്ട്.

 

Related Articles

© 2025 Financial Views. All Rights Reserved