
ബജറ്റില്‍ സ്വര്‍ണത്തിന്റേയും വെള്ളിയുടേയും ഇറക്കുമതി തീരുവ കുറച്ചു. സ്വര്‍ണത്തിന്റെ കള്ളക്കടത്തിന് തടയിടുന്നതിന്റെ ഭാഗമായാണ് തീരുവ കുറച്ചിരിക്കുന്നത്. പ്രവാസികളുടെ ഇരട്ടനികുതി ഒഴിവാക്കുമെന്നും ധനമന്ത്രി ബജറ്റില്‍ പറഞ്ഞു. അംസസ്‌കൃത ചെമ്പിന്റെ ഇറക്കുമതി ചുങ്കം 2.5 ശതമാനമാക്കി കുറച്ചു. ചിലയിനം ഓട്ടോമൊബൈല്‍ പാര്‍ട്‌സുകളുടെ നികുതി 15 ശതമാനമായി ഉയര്‍ത്തി.
നിലവില്‍ സ്വര്‍ണത്തിന് 12.5% ഇറക്കുമതി തീരുവയാണുള്ളത്. സ്വര്‍ണം, വെള്ളി എന്നിവയുടെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി കുറച്ചു. സ്വര്‍ണ്ണ, വെള്ളി ആവശ്യകതകളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുകയാണ്. 2019 ജൂലൈയില്‍ തീരുവ 10 ശതമാനത്തില്‍ നിന്ന് ഉയര്‍ത്തിയതിനാല്‍ വിലയേറിയ ലോഹങ്ങളുടെ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്.
എംസിഎക്സില്‍ ഇന്ന് സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 3% അഥവാ 1,500 രൂപ കുറഞ്ഞ് 47918 രൂപയിലെത്തി. എന്നിരുന്നാലും, നിര്‍ദ്ദിഷ്ട സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ഒരു കാര്‍ഷിക ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ഡവലപ്‌മെന്റ് സെസ് (എ.ഐ.ഡി.സി) നിര്‍ദ്ദേശിച്ചിട്ടുണ്ട്. സെസ് ഏര്‍പ്പെടുത്തുന്നത് വഴി ഈ ഇനങ്ങളില്‍ അധികവും ഉപഭോക്താവിന് അധിക ബാധ്യത ഉണ്ടാക്കില്ലെന്ന് ഉറപ്പാക്കുന്നതിന്, അടിസ്ഥാന കസ്റ്റംസ് തീരുവ നിരക്ക് കുറച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കാര്‍ഷിക അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റ് വികസന ചെലവുകള്‍ക്കും ധനസഹായം നല്‍കാന്‍ ഈ സെസ് ഉപയോഗിക്കും.