സ്വര്‍ണ്ണ കള്ളക്കടത്ത് വര്‍ധിച്ചു; വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട് ഇങ്ങനെ

December 09, 2021 |
|
News

                  സ്വര്‍ണ്ണ കള്ളക്കടത്ത് വര്‍ധിച്ചു; വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട് ഇങ്ങനെ

2012ല്‍ ഇറക്കുമതി തീരുവ ആദ്യമായി വര്‍ദ്ധിപ്പിച്ച ശേഷമുള്ള വര്‍ഷങ്ങളില്‍ ശരാശരി 760 ടണ്‍ സ്വര്‍ണ്ണം ഓരോ വര്‍ഷവും ഇന്ത്യ ഇറക്കുമതി ചെയ്തതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഇന്ന് പുറത്തു വിട്ട 'ബുള്ളിയന്‍ ട്രേഡ് ഇന്‍ ഇന്ത്യ' എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയര്‍ന്ന ഇറക്കുമതി തീരുവ വായു-റോഡ് വഴിയുള്ള കള്ളക്കടത്തും വര്‍ദ്ധിക്കാനും കാരണമായി.

കള്ളക്കടത്ത് പ്രധാനമായും കിഴക്ക്, വടക്ക്-കിഴക്ക്, തെക്കന്‍ സംസ്ഥാനങ്ങള്‍ വഴിയാണ് നടക്കുന്നത്. ഔദ്യോഗിക ഇറക്കുമതി പ്രധാനമായും വായു മാര്‍ഗം 11 നഗരങ്ങളിലൂടെ യാണ് നടക്കുന്നത്. 2016 മുതല്‍ 2020 വരെ വിപണിയില്‍ വിതരണം ചെയ്ത സ്വര്‍ണ്ണത്തിന്റെ 86 % ശതമാനവും ഇറക്കുമതി ചെയ്തതാണ്, 13 ശതമാനം ഉരുക്കി പുതുക്കി എടുത്തതും ആഭ്യന്തര ഖനനത്തിലൂടെ ലഭിച്ചത് 1ശതമാനം മാത്രമാണ്

ഇറക്കുമതി ചെയ്യുന്ന 30 ശതമാനം സ്വര്‍ണ്ണ സംസ്‌കരണ ശാലകളുടെ ആവശ്യങ്ങള്‍ക്കാണ്. നിലവില്‍ 26 റിഫൈനറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വര്‍ണ്ണ സംസ്‌കരണം പ്രോത്സാഹിപ്പിക്കാനായി റിഫൈനറികള്‍ക്കുള്ള സ്വര്‍ണ്ണ 'ഡോറിനു (റീൃല ) കുറഞ്ഞ ഇറക്കുമതി തീരുവയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന സ്വര്‍ണ്ണത്തില്‍ രണ്ടില്‍ മൂന്ന് ഭാഗം 100 ഗ്രാം കട്ടികളാണ് ബാക്കി 999 പരിശുദ്ധി ഉള്ള കട്ടികളും.2020 ല്‍ 377 ടണ്‍ ഗോള്‍ഡ് ബാറുകള്‍ 30 രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തു. അതില്‍ 44 ശതമാനം സ്വിറ്റസര്‍ലണ്ടില്‍ നിന്നും 11 ശതമാനം യുഎഇയില്‍ നിന്നുമായിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved