എഫ്പിഐ നിക്ഷേപം: നവംബറില്‍ 62,951 കോടി രൂപ

November 30, 2020 |
|
News

                  എഫ്പിഐ നിക്ഷേപം: നവംബറില്‍ 62,951 കോടി രൂപ

സമ്പദ്വ്യവസ്ഥയുടെ മുന്നേറ്റത്തിന് പിന്തുണയായി വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) നവംബറില്‍ ഇന്ത്യന്‍ വിപണികളില്‍ 62,951 കോടി രൂപ നിക്ഷേപിച്ചു. നാഷണല്‍ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡ് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ വിവരങ്ങള്‍ ലഭ്യമാക്കിയതിനുശേഷമുള്ള ഇക്വിറ്റി വിഭാഗത്തിലെ ഒരു മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്. ഒക്ടോബറില്‍ ഇന്ത്യന്‍ വിപണിയില്‍ 22,033 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ നിക്ഷേപിച്ചത്.

എന്നാല്‍ നവംബര്‍ 3 മുതല്‍ 27 വരെ മൊത്തം നിക്ഷേപം 62,951 കോടി രൂപയായി. ഓഹരി വിഭാ?ഗത്തില്‍ 60,358 കോടി രൂപയും ഡെറ്റ് വിഭാഗത്തില്‍ 2,593 കോടി രൂപയും നിക്ഷേപിച്ചുവെന്ന് നാഷണല്‍ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡ് വ്യക്തമാക്കി. ആഗോള വിപണികള്‍ വികസിത വിപണികളേക്കാള്‍ ഉയര്‍ന്നുവരുന്ന വിപണികളില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യപ്പെടുന്നു എന്നതിന്റെ സൂചനകളാണിതെന്ന് നിരീക്ഷകര്‍ പറയുന്നു.

കാരണം വളര്‍ന്നുവരുന്ന വിപണികളില്‍ വിപരീതഫലങ്ങള്‍ വളരെ കൂടുതലാണ്. വളര്‍ന്നുവരുന്ന മറ്റ് വിപണികളായ ദക്ഷിണ കൊറിയ, തായ്വാന്‍ എന്നിവിടങ്ങളിലും വിദേശ നിക്ഷേപങ്ങളില്‍ സമാനമായ പ്രവണത കാണുന്നതായും നിരീക്ഷകര്‍ പറയുന്നു.

ബ്ലൂ ചിപ്പുകളിലാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം നടക്കുന്നത്. തുടര്‍ന്ന് ബാങ്കിംഗ് മേഖലയാണുള്ളത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലങ്ങളും മറ്റും നവംബറിലെ നിക്ഷേപത്തെ സ്വാധീനിച്ചിട്ടുണ്ട്. യുഎസ് ഡോളറിലെ ഇടിവാണ് നവംബറില്‍ എഫ്പിഐ നിക്ഷേപത്തിന് മറ്റൊരു കാരണമായത്. സാമ്പത്തിക രംഗത്തുണ്ടായിട്ടുള്ള പുരോഗതിയും എഫ്പിഐ നിക്ഷേപം ഉയരാന്‍ കാരണമായിട്ടുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved