
നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാമൂഴത്തില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി കൊണ്ടുള്ള പദ്ധതികള്‍ ഒരുക്കുകയാണ്. ആദ്യ മന്ത്രിസഭാ യോഗത്തില്‍ പിഎം കിസാന്‍ സ്‌കീം കൂടുതല്‍ പേരിലേക്കെത്തിക്കാന്‍ തീരുമാനമായി. കര്‍ഷകര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കുമായി പുതിയ പെന്‍ഷന്‍ സ്‌കീമുകളാണ് സര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്നത്. കര്‍ഷകര്‍ക്ക് വേണ്ടി കിസാന്‍ പദ്ധതിയുടെ പരിധി വികസിപ്പിക്കുകയും എല്ലാ അര്‍ഹരായ കര്‍ഷകരെയും പരിഗണിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുമെന്നും യോഗത്തില്‍ വ്യക്തമാക്കി.
മോദി സര്‍ക്കാരിന്റെ ബജറ്റ് സെഷന്‍ ജൂണ്‍ 17 മുതല്‍ ജൂലൈ 26 വരെ നടക്കും. സെഷന്റെ ആദ്യ ദിവസത്തില്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദ് സമ്മേളനത്തില്‍ സംസാരിക്കും. ജൂലൈ 4 ന് സാമ്പത്തിക സര്‍വേ പുറത്തിറക്കും. കര്‍ഷകര്‍ക്ക് മൂന്ന് ഗഡുക്കളായി 6000 രൂപ ധനസഹായം നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി കഴിഞ്ഞ ഇടക്കാല ബജറ്റിലാണ് പ്രഖ്യാപിച്ചത്.. 125 മില്യന്‍ കുടുംബങ്ങള്‍ക്കായി ചെറുകിട - നാമമാത്ര കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ 20 മില്യണ്‍ കുടുംബങ്ങള്‍ക്ക് 87,217.5 കോടി രൂപ വാര്‍ഷിക ചെലവ് ലക്ഷ്യമിടുന്നു.
പദ്ധതിയുടെ പരിധിയിലുള്ള എല്ലാ ഭൂവുടമകള്‍ക്കും അര്‍ഹരായ കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ കര്‍ഷകര്‍ക്കും പദ്ധതിയുടെ പരിധി വ്യാപിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്. 18-40 വയസ്സ് പ്രായമുള്ള ചെറുകിട - നാമമാത്ര കര്‍ഷകര്‍ക്കായി ഒരു വൊളണ്ടറി ആന്‍ഡ് കോണ്‍ട്രിബ്യൂട്ടറി സ്‌കീം വരുന്നുണ്ട്. അറുപത് വയസ് കഴിഞ്ഞതിനുശേഷം പ്രതിമാസം 3000 രൂപയെങ്കിലും ലഭിക്കും. ചെറുകിട വ്യാപാരികള്‍ക്ക് സമാനമായ ഒരു പദ്ധതി സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.