രണ്ട് മാസത്തിനുള്ളില്‍ രാജ്യത്തിന് വേണ്ടത് 2.7 കോടി മാസ്‌കുകളും 50,000 വെന്റിലേറ്ററുകളും; രോഗികളുടെ എണ്ണത്തിലും വന്‍ വര്‍ധനവ്;കേരളത്തിന് ആശ്വാസം

April 06, 2020 |
|
News

                  രണ്ട് മാസത്തിനുള്ളില്‍ രാജ്യത്തിന് വേണ്ടത് 2.7 കോടി മാസ്‌കുകളും 50,000 വെന്റിലേറ്ററുകളും; രോഗികളുടെ എണ്ണത്തിലും വന്‍ വര്‍ധനവ്;കേരളത്തിന് ആശ്വാസം

ന്യൂഡല്‍ഹി: കോവിഡ്-19 ബാധിതരുടെ എണ്ണത്തില്‍ വന്‍തോതില്‍ വര്‍ധനവ് രേഖപ്പെടുത്തിയതോടെ അടുത്ത രണ്ട് മാസത്തേക്ക് രാജ്യത്തിന് ആവശ്യം വേണ്ടി വരുന്ന മാസ്‌ക്കുകളുടെയും സുരക്ഷാ കിറ്റുകളുടെയും വെന്റിലേറ്ററുകളുടെയും കണക്കെടുപ്പ് സര്‍ക്കാര്‍നടത്തിയതായി  റിപ്പോര്‍ട്ട്.

2.7 കോടി എന്‍95 മാസ്‌ക്കുകള്‍, 1.5 കോടി പിപി കിറ്റുകള്‍, 16 ലക്ഷം ടെസ്റ്റിങ് കിറ്റുകള്‍, 50,000 വെന്റിലേറ്ററുകള്‍ എന്നിവ ആവശ്യം വേണ്ടി വരുമെന്നാണ് കണക്ക്. ഇന്ത്യന്‍ എക്സ്പ്രസ്സാണ് കണക്ക് പുറത്തുവിട്ടത്.

അതാതു വ്യവസായങ്ങളുടെ പ്രതിനിധികള്‍ക്ക് ഉത്പാദനം എത്രയും പെട്ടെന്ന് തുടങ്ങാനുള്ള നിര്‍ദേശവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

ജൂണ്‍ ആകുമ്പോഴേക്കും 50,000 വെന്റിലേറ്റുകള്‍ വേണ്ടിവരുമെന്നാണ് അനുമാനം. അതില്‍ 16000 വെന്റിലേറ്റുകള്‍ പുറത്തിറങ്ങി. 34000 വെന്റിലേറ്ററുകള്‍ക്കുള്ള ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്ന് വെന്റിലേറ്ററുകള്‍ എത്തിക്കാനുള്ള നടപടിയും കൈക്കൊണ്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

അതിനിടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 4000 കടന്നു. ഇതില്‍ 292 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 12 മണിക്കൂറിനിടെ 490 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Related Articles

© 2025 Financial Views. All Rights Reserved