സൗദിക്ക് വിമാന യാത്രയില്‍ കൂടുതല്‍ പരിഗണന നല്‍കി ഇന്ത്യ; സൗദിയുടെ വിമാന യാത്ര ഇന്ത്യ 40 ശതമാനക്കി വര്‍ധിപ്പിച്ചു

March 07, 2019 |
|
News

                  സൗദിക്ക് വിമാന യാത്രയില്‍ കൂടുതല്‍ പരിഗണന നല്‍കി  ഇന്ത്യ; സൗദിയുടെ വിമാന യാത്ര ഇന്ത്യ 40 ശതമാനക്കി വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: ഇന്ത്യ സൗദി അറേബ്യയുടെ വിമാന യാത്ര വര്‍ധിപ്പിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ സൗദിയുടെ വിമാന യാത്രാ ദൂരം 40 ശതമാനമാക്കി വര്‍ധിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം. സൗദിയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെട്ടത് കൊണ്ടാണ് ഇന്ത്യ വിമാന യാത്രാ സര്‍വീസില്‍ സൗദിക്ക് പ്രത്യേക പരിഗണന നല്‍കുന്നത്. അടുത്തിടെ സൗദി കരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിച്ചിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വിവിധ കരാറുകളെ പറ്റി ചര്‍ച്ച ചെയ്തിരുന്നു. ചര്‍ച്ചയിലേക്ക് കടന്നുവെന്ന പല വിഷയങ്ങളും ഇരു രാജ്യങ്ങളും അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിമാന യാത്രയില്‍ സൗദിക്ക് ഇന്ത്യ പ്രത്യേക പരിഗണന നല്‍കിയത്. 

അന്താരാഷ്ട്ര തലത്തില്‍ ആദ്യമായിട്ടാണ് ഇന്ത്യ വിമാന സര്‍വീസില്‍ കൂടുതല്‍ പരിഗണന ഒരു രാജ്യത്തിന് നല്‍കുന്നത്. പല രാജ്യങ്ങളുടെയും ആവശ്യം തള്ളിക്കളഞ്ഞാണ് ഇന്ത്യ സൗദിക്ക് പ്രത്യകം പരിഗണന നല്‍കുന്നത്. 5000 കിലോമീറ്റര്‍ ദൂരം ഇന്ത്യയില്‍ വിമാന സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്ന ആവശ്യം പല രാജ്യങ്ങളും നേരത്തെ മുന്നോട്ട് വെച്ചിരുന്നു. ഖത്തര്‍. ചൈന, സിംഗപ്പൂര്‍, യുഎഇ എന്നീ രാജ്യങ്ങളെല്ലാം പല തവണ ഇന്ത്യയോട് വിമാന സര്‍വീസ് വര്‍ധിപ്പക്കണെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം തള്ളിയാണ് ഇന്ത്യ സൗദിക്ക് പ്രത്യേകം പരിഗണന നല്‍കിയത്. 

സൗദിക്ക് ഇന്ത്യ പ്രത്യേക പരിഗണന നല്‍കിയതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്. സൗദി കരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ 100 ബില്യണ്‍ ഡോളറാണ് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ സൗദി കൂടുതല്‍ നിക്ഷേപം നടത്താന്‍ തീരുമാനിച്ചതിന് പ്രത്യുപകരമായാണ് ഇന്ത്യ സൗദിക്ക് കൂടുതല്‍ വ്യോമ അവകാശം ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. അതോടപ്പം ഇന്ത്യാ-പാക് തര്‍ക്കത്തില്‍ ഇന്ത്യയുടെ നിലപാടിനോപ്പം സൗദി നിന്നു. ഇസ്ലാമിക രാജ്യങ്ങളുടെ ലോക സമ്മേളനത്തില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ എടുത്ത നിലപാടുകളെ സൗദി തള്ളിപ്പറഞ്ഞതും ഇന്ത്യ സൗദിക്ക് കൂടുതല്‍ പരിഗണന നല്‍കി. പാകിസ്ഥാന്റെ നിലപാടിനെ അന്താരാഷ്ട്ര തലത്തില്‍ ചെറുത്തു തോല്‍പ്പിക്കാന്‍ സൗദി പ്രധാന പങ്കാണ് വഹിച്ചത്. 

 

Related Articles

© 2025 Financial Views. All Rights Reserved