വിപ്രോ; റിഷാദ് പ്രേംജിക്ക് അതിജീവിക്കാന്‍ വെല്ലുവിളികള്‍ ഏറെയുണ്ട്

June 08, 2019 |
|
News

                  വിപ്രോ; റിഷാദ് പ്രേംജിക്ക് അതിജീവിക്കാന്‍ വെല്ലുവിളികള്‍ ഏറെയുണ്ട്

വിപ്രോയുടെ ചുമതലകളില്‍ നിന്ന് അസിം പ്രേംജി വിരമിക്കുമ്പോള്‍ മകന്‍ റിഷാദ് പ്രേംജിക്ക്  മുന്നില്‍ നിരവധി വെല്ലുവിളികളെ തരണം ചെയ്യേണ്ടത് അനിവാര്യമാണ്. വിപ്രോ ഇപ്പോള്‍ പല പ്രമുഖ കമ്പനികള്‍ക്കും പിറകിലാണ് ഉള്ളത്. രാജ്യത്തെ മൂന്നാമത്തെ ഐടി കമ്പനിയെന്ന ബഹുമതി എച്ച്‌സിഎല്‍ ടെക്‌നോളജി തട്ടിപ്പറിച്ച് കൊണ്ടുപോയത് അടുത്തിടെയാണ്. എച്ച്‌സിഎല്‍, ടിസിഎസ് , ഇന്‍ഫോസിസ് അടക്കമുള്ള ഐടി കമ്പനികളെല്ലാം വിപ്രോയ്ക്ക് നേരെ ഇപ്പോള്‍ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇതിനിടിയിലാണ് വിപ്രോയെ വളര്‍ത്തി വലുതാക്കിയ അസിം പ്രേംജിയുടെ വിരമിക്കലും, മകനിലേക്ക് നേതൃസ്ഥാനം കൈമാറ്റം ചെയ്യപ്പെടുന്നതും. ജൂലൈ 31ന് ചെര്‍മാന്‍ സ്ഥാനം റിഷാദ് പ്രേംജി ഏറ്റെടുത്തേക്കുമെന്നാണ് വിവരം.  

എന്നാല്‍ വിപ്രോയുടെ വരുമാനത്തില്‍ തന്നെ വലിയ ഇടിവാണ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത്. വാര്‍ഷികാടിസ്ഥാനത്തിലുള്ള വിപ്രോയുടെ വരുമാനം 8.12 ബില്യണ്‍ ഡോളറായി കുറഞ്ഞു.  ടിസിഎസ് 21 ബില്യണ്‍ ഡോളറും, ഇന്‍ഫോസിസ് 11.8 ബില്യണ്‍ ഡോളറുമാണ് വരുമാനത്തില്‍ നേടിയിട്ടുള്ളത്. 

കമ്പനിയുടെ മാനേജ്‌മെന്റ് തലത്തില്‍ വിവിധ അഴിച്ചുപണികളുണ്ടായിട്ടും വരുമാനത്തില്‍ ഉയര്‍ന്ന നേട്ടം കൊയ്യാന്‍ വിപ്രോയ്ക്ക് സാധ്യമായിട്ടില്ല. പുതിയ ഉത്തരവാദിത്യം മകനില്‍ അര്‍പ്പിതമാകുമ്പോള്‍ വിപ്രോയ്ക്ക് വരും വര്‍ഷങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമോ എന്നാണ് വ്യാവസായിക ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. 

 

Related Articles

© 2025 Financial Views. All Rights Reserved