ഇ-ഫയലിംഗ് അക്കൗണ്ടുകൾ സൂക്ഷിക്കണമെന്ന് ആദായ നികുതി വകുപ്പ്; അക്കൗണ്ട് ദുരുപയോഗം ചെയ്താൽ റിപ്പോർട്ട് ചെയ്യണം; നികുതി ദായകർക്കുള്ള നിർദേശങ്ങൾ ഇങ്ങനെ

April 08, 2020 |
|
News

                  ഇ-ഫയലിംഗ് അക്കൗണ്ടുകൾ സൂക്ഷിക്കണമെന്ന് ആദായ നികുതി വകുപ്പ്; അക്കൗണ്ട് ദുരുപയോഗം ചെയ്താൽ റിപ്പോർട്ട് ചെയ്യണം; നികുതി ദായകർക്കുള്ള നിർദേശങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: നികുതിദായകരോട് ആദായനികുതി ഇ-ഫയലിംഗ് അക്കൗണ്ടിൽ ശ്രദ്ധാലുവായിരിക്കണമെന്നും ഏതെങ്കിലും അനധികൃത വ്യക്തി അക്കൗണ്ട് ദുരുപയോഗം ചെയ്താൽ റിപ്പോർട്ട് ചെയ്യണമെന്നും ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. "നിങ്ങളുടെ ഇ-ഫയലിംഗ് അക്കൗണ്ട് അപഹരിക്കപ്പെടുകയോ അനധികൃതമായി ആക്സസ് ചെയ്യുകയോ ചെയ്തിട്ടുണ്ടെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങൾ സൈബർ കുറ്റകൃത്യത്തിന് ഇരയായിരിക്കാം. സംഭവം ബന്ധപ്പെട്ട പോലീസിനോ സൈബർ സെൽ അധികാരികൾക്കോ ​​ആദ്യ ഘട്ടത്തിൽ തന്നെ റിപ്പോർട്ട് ചെയ്യുക എന്ന് ഒരു ഐടി വകുപ്പ് പറഞ്ഞു.

സൈബർ കുറ്റകൃത്യ പരാതികൾ ഓൺലൈനിൽ റിപ്പോർട്ട് ചെയ്യാൻ പരാതിക്കാരെ സഹായിക്കുന്നതിന് ഇന്ത്യാ ഗവൺമെന്റിന്റെ https://cybercrime.gov.in/ എന്ന സൈറ്റ് സഹായിക്കുന്നു. ആർക്കും ഈ സൈറ്റ് സന്ദർശിച്ച് പരാതി അല്ലെങ്കിൽ എഫ്ഐആർ ഫയൽ ചെയ്യാൻ കഴിയുന്നതാണ്. സൈബർ കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഏത് വിവരവും ആദായനികുതി വകുപ്പ് ബന്ധപ്പെട്ട നിയമ നിർവഹണ അധികാരികളുമായി പങ്കിടുന്നതാണ്.

ഒരു പൊതു മുൻകരുതൽ എന്ന നിലയിൽ, ദയവായി നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകളോ മറ്റ് തന്ത്രപ്രധാന വിവരങ്ങളോ പങ്കിടരുത് എന്നും ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നൽകി. വകുപ്പിന്റെ വെബ് പോർട്ടലിലേക്ക് ലോഗിൻ ചെയ്തുകൊണ്ട് ഒരു വ്യക്തിയുടെയോ എന്റിറ്റിയുടെയോ ഇ-ഫയലിംഗ് അക്കൗണ്ടിലേക്ക് പ്രവേശിക്കാവുന്നതാണ് . കൂടാതെ നികുതിദായകർ അവരുടെ ആദായനികുതി റിട്ടേണുകൾ (ഐടിആർ) ഫയൽ ചെയ്യാനും ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്.

കോവിഡ് -19 കാരണം കൂടുതൽ ഓൺലൈൻ സംവിധാനങ്ങൾ ആളുകൾ ആശ്രയിക്കും എന്നിരിക്കെ, ഓൺലൈൻ സിസ്റ്റങ്ങൾക്കെതിരായ ആക്രമണവും വർധിക്കാനുള്ള സാഹചര്യം നിലവിലുണ്ട്. അതിനാൽ ഒരു മുൻകരുതലെന്ന നിലയിലാണ് ഈ നിർദേശങ്ങൾ വച്ചതെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved