
2020-21 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തപ്പോള്‍ സോഫ്റ്റ് വെയറിലെ തകരാര്‍ കാരണം അധികമായി അടക്കേണ്ടിവന്ന പലിശയും വൈകിയയിനത്തില്‍ ഈടാക്കിയ പിഴയും തിരികെ നല്‍കുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ നികുതിദായകര്‍ക്ക് ആശ്വാസമേകി ആദായനികുതി ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തിയതി ജൂലായ് 31ല്‍ നിന്ന് സെപ്റ്റംബര്‍ 30 വരെ നീട്ടിയിരുന്നു. ഇത് കണക്കിലെടുക്കാതെയായിരുന്നു പലിശയും പിഴയും ഈടാക്കിയത്.
വകുപ്പ് 234എ പ്രകാരം അധിക പലിശയും സെഷന്‍ 234 എഫ് പ്രകാരം പിഴയുമാണ് ഈടാക്കിയത്. വിശദമായി പരിശോധിച്ച് സോഫ്റ്റ വെയറില്‍ തിരുത്തല്‍ വരുത്തിയതായി ആദായ നികുതി വകുപ്പ് ട്വീറ്റ്ചെയ്തു. സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് ഐടിആര്‍ തയ്യാറാക്കുന്നതെങ്കില്‍ പുതിയ പതിപ്പ് ഉപയോഗിക്കണം. അല്ലെങ്കില്‍ വെബ്സൈറ്റ് ഉപയോഗിക്കണമെന്നും ഐടി വകുപ്പ് അറിയിച്ചിട്ടുണ്ട്.