പിഎഫ് നിക്ഷേപങ്ങള്‍ക്കും ഇനി ആദായ നികുതി; നിര്‍ണ്ണായക ബജറ്റ് പ്രഖ്യാപനം

February 02, 2021 |
|
News

                  പിഎഫ് നിക്ഷേപങ്ങള്‍ക്കും ഇനി ആദായ നികുതി; നിര്‍ണ്ണായക ബജറ്റ് പ്രഖ്യാപനം

പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന പലിശ നിരക്ക് 8.5 ശതമാനമാണ്. എന്നാല്‍ നിക്ഷേപങ്ങള്‍ക്കുള്ള പലിശയുടെ നിലവിലെ വിപണി നിരക്ക് പരമാവധി 6 ശതമാനവും. ഇതു കൂടാതെ ഈ നിക്ഷേപങ്ങള്‍ക്കുള്ള നികുതി കിഴിവ് വേറെയും. ഇതിലെ നീതികേടാണ് ധനമന്ത്രി പുതിയ ബജറ്റില്‍ ചോദ്യം ചെയ്യുന്നത്. ഉയര്‍ന്ന ശമ്പള വരുമാനക്കാര്‍ക്കും വിപിഎഫില്‍ (വോളന്ററി പ്രോവിഡന്റ് ഫണ്ട്)  ഉയര്‍ന്ന നിക്ഷേപം നടത്തുന്നവര്‍ക്കും നികുതി ആയി അത് പ്രാബല്യത്തിലാക്കുകയും ചെയ്തു.

ഇനി മുതല്‍ പിഎഫില്‍ വലിയ തുക നിക്ഷേപിക്കുന്നവര്‍ അവരുടെ പലിശ വരുമാനത്തിന് നികുതി നല്‍കണം. 2.5 ലക്ഷത്തില്‍ കൂടുതല്‍ പണം ഒരു വര്‍ഷം നിക്ഷേപിച്ചാല്‍ അധിക നിക്ഷേപത്തിന് ലഭിക്കുന്ന പലിശയ്ക്ക് നികുതി നല്‍കണം. ഇത് പക്ഷേ വലിയ ശമ്പളം വാങ്ങുന്ന വളരെ കുറച്ച് പേരെയേ ബാധിക്കുകയുള്ളു. ഇത്തരക്കാര്‍ ആകെ പി എഫ് നിക്ഷേപകരുടെ ഒരു ശതമാനമേ വരു എന്നാണ് കണക്ക്. സാധാരണ നിലില്‍ അടിസ്ഥാന ശമ്പളത്തിന്‍ 12 ശതമാനമാണ് പി എഫ് സംഭാവന.

പിഎഫ് നിധിയിലേക്ക് വോളന്ററിയായും പണം നിക്ഷേപിക്കാം. ഇതിനും പലിശ നിരക്ക് 8.5 ശതമാനമാണ് ലഭിക്കുക. വിപണിയില്‍ പലിശ നിരക്ക് ഏറെ താഴ്ന്നിരിക്കുന്ന സാഹചര്യം പ്രയോജനപ്പെടുത്തി ഇതിലേക്ക് വലിയ നിക്ഷേപങ്ങള്‍ വരുന്നുണ്ട്. നിലവിലെ 10 വര്‍ഷത്തെ സ്ഥിര നിക്ഷേപ പലിശ നിരക്ക് ബാങ്കുകള്‍ നല്‍കുന്നത് 6 ശതമാനമാണ്. കോടി രൂപയുടെ നിക്ഷേപങ്ങള്‍ ഇങ്ങനെ വരുന്നുണ്ടെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കുകയുടം ചെയ്തു. ഈ സാഹചര്യത്തിലാണ് 2.5 ലക്ഷത്തിന് മുകളിലുള്ള വാര്‍ഷിക നിക്ഷേപങ്ങളുടെ പലിശയ്ക്ക് നികുതി ഏര്‍പ്പെടുത്തിയത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved