
ആദായനികുതി നിയമം അനുസരിച്ച് മുഴുവന്‍ ജീവനക്കാരും നികുതി നല്‍കേണ്ട പരിധിയിലുള്ളവരാണെങ്കില്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ആദായനികുതി വകുപ്പ്.കാരണം വരുമാന ഉറവിടത്തില്‍ നികുതി കുറയ്ക്കുമ്പോള്‍, നിങ്ങളുടെ തൊഴിലുടമ നിങ്ങളുടെ പാന്‍ അല്ലെങ്കില്‍ ആധാര്‍ നമ്പര്‍ നല്‍കേണ്ടതുണ്ട്. ആദായനികുതി വകുപ്പിന്റെ ഠഞഅഇഋട പോര്‍ട്ടല്‍ വഴി നിങ്ങള്‍ക്ക് ടിഡിഎസിന്റെ നില പരിശോധിക്കാം.
നിങ്ങളുടെ വരുമാനം നികുതിയടയ്ക്കാവുന്ന പരിധിക്കു താഴെയാണെങ്കില്‍ (2.5 ലക്ഷം രൂപയില്‍ താഴെ), ആദായനികുതി നിയമത്തിലെ സെക്ഷന്‍ 206 എഎ പ്രകാരം പാന്‍ അല്ലെങ്കില്‍ ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കേണ്ടതില്ല. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 2.5 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി.നിങ്ങളുടെ വരുമാനം നികുതി അടയ്ക്കേണ്ട ബ്രാക്കറ്റില്‍ ഉള്‍പ്പെടുകയും നിങ്ങളുടെ പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ നിങ്ങളുടെ തൊഴിലുടമയ്ക്ക് നല്‍കാതിരിക്കുകയും ചെയ്താല്‍ ടിഡിഎസ് 20% അല്ലെങ്കില്‍ അതിലും ഉയര്‍ന്ന നിരക്കില്‍ കുറയ്ക്കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്. സെക്ഷന്‍ 192 പ്രകാരം ടിഡിഎസിനായി വരുമാനം കണക്കാക്കുന്ന ജീവനക്കാര്‍ക്ക് നികുതി നല്‍കാവുന്ന പരിധിക്കു താഴെയാണെങ്കില്‍, ഒരു നികുതിയും കുറയ്ക്കില്ല. എന്നാല്‍ തൊഴിലുടമയ്ക്ക് പാന്‍ നല്‍കാതിരുന്നാല്‍ നിങ്ങളുടെ ശമ്പളത്തില്‍ നിന്ന് ഉയര്‍ന്ന നികുതി നിരക്ക് ഈടാക്കും.