
മുംബൈ- രാജ്യത്തെ വിവിധ ടെലികോം കമ്പനികളുടെ വരിക്കാരുടെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ട് ട്രായ്. ഡിസംബര്‍ 31 വരെയുള്ള കണക്കുകളാണ് ഇക്കാര്യം തെളിയിരിക്കുന്നത്. ഇക്കാലയളവില്‍ റിലയന്‍സ് ജിയോയേക്കാളും ബിഎസ്എന്‍എലിനാണ് കൂടുതല്‍ ഉപയോക്താക്കളെ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് റിലയന്‍സ് ജിയോ പുതിയ താരിഫ് നിരക്കുകള്‍ പ്രഖ്യാപിച്ചത്. ജിയോയിലേക്കുള്ള ഉപയോക്താക്കളുടെ വരവ് കുറയാന്‍ ഇത് കാരണമായിട്ടുണ്ട്. അതേസമയം കമ്പനികളുടെ വിപണിമൂല്യം 32.04% ത്തില്‍ നിന്ന് 32.14% ആയി ഉയര്‍ന്നത് ഗുണമായി ചൂണ്ടിക്കാണിക്കാം.
വോഡഫോണ്‍ ഐഡിയയില്‍ നിന്നും ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണന്നും റിപ്പോര്‍ട്ട് പറയുന്നു. വോഡഫോണ്‍ ഐഡിയയുടെ വിപണി മൂല്യം 29.12 % ല്‍ നിന്നും 28.89% ആയി കുറഞ്ഞു. ഡിസംബറില്‍ 82308 ഉപയോക്താക്കളെയാണ് ജിയോക്ക് ലഭിച്ചത്. നവംബറില്‍ 56,08,668 പുതിയ ഉപയോക്താക്കളെയാണ് ലഭിച്ചത്. ഒരു മാസം കൊണ്ട് വലിയ ഇടിവാണ് എണ്ണത്തിലുണ്ടായത്. ഡിസംബര്‍ മുതല്‍ ജിയോ താരിഫ് നിരക്കില്‍ നാല്‍പത് ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഇത് വലിയ തിരിച്ചടിയുണ്ടായി. അതേസമയം ഡിസംബറില്‍ 3644453 ഉപയോക്താക്കളെയാണ് വോഡഫോണ്‍ ഐഡിയയ്ക്ക് നഷ്ടമായത്.എന്നാല്‍ നവംബറില്‍ ഇതില്‍ ചെറിയ കുറവുണ്ടായിരുന്നു. 36419365 ഉപയോക്താക്കളെയാണ് നവംബറില്‍ നഷ്ടമായത്. ഭാരതി എയര്‍ടെലിനും ഡിസംബറില്‍ ഉപയോക്താക്കളെ നഷ്ടമായിട്ടുണ്ട്. എങ്കിലും താരതമ്യേന കുറവാമ്. 11050 ഉപയോക്താക്കളെയാമ് എയര്‍ടെലിന് നഷ്ടമായത്.ബിഎസ്എന്‍എലിന് 426958 പുതിയ ഉപയോക്താക്കളെ ലഭിച്ചു. ജിയോയേക്കാള്‍ കൂടുതലാണ് ഈ നിരക്ക്. നവംബറില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകളെ ബിഎസ്എന്‍എലിന് ഡിസംബറില്‍ ലഭിക്കുകയും ചെയ്തു.