ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങളില്‍ മുന്‍നിരയില്‍ ഇടംപിടിച്ച് ഇന്ത്യ

December 13, 2021 |
|
News

                  ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങളില്‍ മുന്‍നിരയില്‍ ഇടംപിടിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങള്‍ക്കൊപ്പം മുന്‍നിരയില്‍ ഇന്ത്യയും. ലോകത്തെ നാലാമത്തെ വലിയ രാജ്യമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ഇന്ത്യ. യുഎസ്, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. അതേസമയം കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഏഷ്യയിലെ ശക്തരായ രാജ്യങ്ങള്‍ക്ക് ഇന്തോ-പസഫിക് മേഖലയിലുണ്ടായിരുന്ന ആധിപത്യം കുറഞ്ഞതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ചൈന, ഇന്ത്യ തുടങ്ങിയ വന്‍കിട രാജ്യങ്ങളെ കൊവിഡ് പ്രതിസന്ധി ബാധിച്ചു. ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

മുന്‍നിര ഏഷ്യന്‍ രാജ്യങ്ങളുടെ ശക്തി ക്ഷയിച്ചപ്പോള്‍ മികച്ച നയതന്ത്രത്തിലൂടെ അമേരിക്ക ശക്തരായി എന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ മേഖലയിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രമെന്ന സ്ഥാനം അമേരിക്ക നിലനിര്‍ത്തിയിരിക്കുകയാണ്. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള യുഎസിന് 82.2 ആണ് സ്‌കോര്‍. ചൈനക്ക് 74.6 ആണ് സ്‌കോര്‍ എങ്കില്‍ ജപ്പാന് 38.7 ആണ് സ്‌കോര്‍ നല്‍കിയിരിക്കുന്നത്. ഇന്ത്യയ്ക്ക് 37.7 ആണ് സ്‌കോര്‍. ഇന്ത്യയുടെ തൊട്ടുപിന്നിലെ ശക്തമായ രാജ്യം റഷ്യയാണ്. 33 ആണ് ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയിരിക്കുന്ന സ്‌കോര്‍.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഏഷ്യയിലെ ശക്തരായ രാജ്യങ്ങള്‍ക്ക് ഇന്തോ-പസഫിക് മേഖലയിലുണ്ടായിരുന്ന ആധിപത്യം കുറഞ്ഞതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ചൈന, ഇന്ത്യ തുടങ്ങിയ വന്‍കിട രാജ്യങ്ങളെ കൊവിഡ് പ്രതിസന്ധി ബാധിച്ചു. ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. മുന്‍നിര ഏഷ്യന്‍ രാജ്യങ്ങളുടെ ശക്തി ക്ഷയിച്ചപ്പോള്‍ മികച്ച നയതന്ത്രത്തിലൂടെ അമേരിക്ക ശക്തരായി എന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ മേഖലയിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രമെന്ന സ്ഥാനം അമേരിക്ക നിലനിര്‍ത്തിയിരിക്കുകയാണ്. പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിന്കൂ കീഴില്‍ യുഎസ് കൂടുതല്‍ ശക്തമാവുകയാണ്. മെച്ചപ്പെട്ട നയതന്ത്ര ബന്ധങ്ങള്‍ യുഎസിന്‌ചെ ഗുണമായി. കൊവിഡ് പ്രതിരോധ കുത്തിവയ്പ്പുകളുടെ സഹായത്തോടെ പ്രതിസന്ധിയില്‍ നിന്ന് രാജ്യം വേഗത്തില്‍ കരകയറിയതും യുഎസിന്റെ സ്വാധീനം ഉയരാന്‍ സഹായകരമായി.

ആധിപത്യത്തിന്റെ അടിസ്ഥാനത്തില്‍ 2021- ല്‍, ലോകത്തെ ശക്തമായ 26 രാജ്യങ്ങളെയാണ് സിഡ്നി ആസ്ഥാനമായുള്ള ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് റാങ്ക് ചെയ്തിരിക്കുന്നത്. ഏഷ്യ -പസഫിക് മേഖലയിലെ മുന്‍നിര രാജ്യങ്ങളെയാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. അതേസമയം ചൈനയുടെ ശക്തി കുറഞ്ഞ് വരുന്നതായി റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ജനസംഖ്യാശാസ്ത്രപരമായും ഘടനാപരമായും ചൈന നേരിടുന്ന വെല്ലുവിളികള്‍ രാജ്യത്തിന്റെ ആധപത്യം കുറയ്ക്കുന്നതായ സൂചന റിപ്പോര്‍ട്ടിലുണ്ട്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട ശക്തിയായി മാറിയതും തിരിച്ചടിയായി. നയതന്ത്രങ്ങളിലെ പാളിച്ചയും തിരിച്ചടിയായി.

വിഭവ സമാഹരണത്തിലുമുണ്ട് ചൈനയ്ക്ക് പരിമിതികള്‍. റിപ്പോര്‍ട്ട് അനുസരിച്ച്, 2021-ല്‍ ആധിപത്യത്തിന്റെ പകുതിയും ചൈനയ്ക്ക് നഷ്ടപ്പെട്ടിട്ടുണ്ട് . രാജ്യത്തിന്റെ നയതന്ത്ര- സാംസ്‌കാരിക സ്വാധീനമുള്‍പ്പെടെയാണിത്. യുഎസ്, ജപ്പാന്‍, ചൈന എന്നിവയ്ക്ക് ശേഷം ഈ മേഖലയിലെ ഏറ്റവും ശക്തമായ നാലാമത്തെ രാജ്യമാണ് ഇന്ത്യ. എന്നാല്‍ കോവിഡിന് മുമ്പുള്ള വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൊവിഡ് പ്രതിസന്ധി രാജ്യത്തെ വളരെയധികം ബാധിച്ചിട്ടുണ്ട്. നയതന്ത്ര സ്വാധീനം, സാമ്പത്തിക ബന്ധങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇന്ത്യയ്ക്കും ശക്തി നഷ്ടമായതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സാമ്പത്തിക ശേഷി, സൈനിക ശേഷി, പ്രതിരോധശേഷി, സാംസ്‌കാരിക സ്വാധീനം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് മറ്റ് ഏഷ്യന്‍ രാജ്യങ്ങളേക്കാള്‍ ഇന്ത്യ മുന്നിലെത്തിയത്.

Read more topics: # ഇന്ത്യ,

Related Articles

© 2025 Financial Views. All Rights Reserved