അമേരിക്കയിലേക്ക് ഇന്ത്യന്‍ പഞ്ചസാര; 8424 ടണ്‍ കയറ്റുമതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

December 19, 2020 |
|
News

                  അമേരിക്കയിലേക്ക് ഇന്ത്യന്‍ പഞ്ചസാര;   8424 ടണ്‍ കയറ്റുമതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

ന്യൂഡല്‍ഹി: അമേരിക്കയിലേക്ക് 8424 ടണ്‍ അസംസ്‌കൃത പഞ്ചസാര കയറ്റി അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കി. ടിആര്‍ക്യു താരിഫ് പ്രകാരമാണ് കയറ്റുമതി. കുറഞ്ഞ നികുതി നിരക്കില്‍ കയറ്റുമതിക്കുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. 2021 സെപ്തംബര്‍ 30 വരെ ഇത്തരത്തില്‍ പഞ്ചസാര കയറ്റുമതി ചെയ്യാമെന്ന് ഡയറക്ടറേറ്റ് ഓഫ് ഫോറിന്‍ ട്രേഡിന്റെ പബ്ലിക് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചസാര ഉല്‍പ്പാദകരും ഏറ്റവും കൂടുതല്‍ പഞ്ചസാര ഉപയോഗിക്കുന്നതും ഇന്ത്യയാണ്. അമേരിക്കയെ കൂടാതെ യൂറോപ്യന്‍ യൂണിയനിലേക്കും ഇന്ത്യ പ്രിഫറന്‍ഷ്യല്‍ ക്വോട്ട വഴി പഞ്ചസാര കയറ്റുമതി ചെയ്യാറുണ്ട്. അമേരിക്കയിലേക്ക് ഇത്തരത്തില്‍ ഓരോ വര്‍ഷവും പതിനായിരം (10000) ടണ്‍ പഞ്ചസാരയാണ് കയറ്റുമതി ചെയ്യുന്നത്.

Related Articles

© 2024 Financial Views. All Rights Reserved