പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ യുഎഇ ഒരുങ്ങി; സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്തല്‍

August 23, 2019 |
|
News

                  പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ യുഎഇ ഒരുങ്ങി;  സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും,സാമ്പത്തിക സഹകരണം ഉറപ്പുവരുത്താനും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎയിലെത്തും. ഫ്രാന്‍സിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് മോദി ഇന്ന് യുഎഇയിലേക്ക് പ്രവേശിക്കുന്നത്. അതേസമയം  ഇന്ന് യുഎഇയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎഇയിലെ ഏറ്റവും  വലിയ സിവിലയന്‍ പുരസ്‌കാരമായ ഷെയ്ഖ് സായിദ് മെഡല്‍ സമ്മാനിക്കും. അബുദാബി കിരീടവകാശി ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി വ്യാപാരം, അന്താരാഷ്ട്ര വിഷയങ്ങള്‍, പ്രാദേശിക വിഷയങ്ങള്‍,സാമ്പത്തിക സഹകരണം എന്നീ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടിക്കാഴ്ച്ചകള്‍ നടത്തിയേക്കും. കൂടിക്കാഴ്ച്ചയില്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള കയറ്റുമതി-ഇറക്കുമതി വ്യാപാരം ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടത്തിയേക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ഇന്ത്യയും-യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 60 ബില്യണ്‍ ഡോളറിലേക്കെത്തിരുന്നു. 30 ബില്യംണ്‍ ഡോളറിന്റെ കയറ്റുമതി വ്യാപാരവും, അതില്‍ കൂടുതല്‍ ഇറക്കുമതി വ്യാപാരവും നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ പ്രധാനപ്പെട്ട വിഷയങ്ങളും, ആഗോള തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും സന്ദര്‍ശന വേളയില്‍ ചര്‍ച്ചയാകും. എന്നാല്‍ രണ്ട് ദിസവത്തെ സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബി കിരീടവകാശിയും യുഎഇ സായുധാ സേനയുടെ ഉപ സര്‍വ്വസൈനാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ചകള്‍ നടത്തിയേക്കും. മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായതിന് ശേഷം മൂന്നാം തവണയാണ് മോദി യുഎഇ സന്ദര്‍ശിക്കുന്നത്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര സൗഹൃദം കൂടുതല്‍ ശക്തിപ്പെടുത്താനും, സാമ്പത്തിക സഹകരണം കൂടുതല്‍ ഭദ്രമാക്കാനുമുള്ള നീക്കങ്ങളാകും മോദിയുടെ സന്ദര്‍ശനത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. 

തുടര്‍ന്ന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി  പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹ്റൈനിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം ആഗസ്റ്റ് 24,25 തീയ്യതികളിലാകും പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹ്റൈന്‍ സന്ദര്‍ശിക്കുക. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്റൈന്‍ സന്ദരര്‍ശിക്കുന്നത്. ബഹ്റൈനുമായുള്ള സാമ്പത്തിക സഹകരണവും, നയതന്ത്ര ബന്ധവും ശക്തിപ്പെടുത്തുക  എന്നതാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. 

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved