ഇന്ത്യയില്‍ നിന്ന് ഉള്ളി കയറ്റുമതി നിരോധിച്ചു; ക്ഷാമം നേരിടാനുള്ള സാധ്യതയെ തുടര്‍ന്ന് തീരുമാനം

September 15, 2020 |
|
News

                  ഇന്ത്യയില്‍ നിന്ന് ഉള്ളി കയറ്റുമതി നിരോധിച്ചു; ക്ഷാമം നേരിടാനുള്ള സാധ്യതയെ തുടര്‍ന്ന് തീരുമാനം

ന്യൂഡല്‍ഹി: ഏപ്രില്‍-ജൂലൈ കാലയളവില്‍ ഇന്ത്യയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേയ്ക്കുള്ള ഉള്ളി കയറ്റുമതി 30 ശതമാനം ഉയര്‍ന്നതിനാല്‍ രാജ്യത്തെ പ്രധാന പാചക ഘടകമായ ഉള്ളി കയറ്റുമതിയില്‍ കുറവുണ്ടാകുമെന്ന് കണക്കാക്കി സര്‍ക്കാര്‍ ഉള്ളി കയറ്റുമതി നിരോധിച്ചു. എല്ലാത്തരം ഉള്ളിയുടെയും കയറ്റുമതി അടിയന്തരമായി നിരോധിച്ചുവെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്അ വിജ്ഞാപനത്തില്‍ അറിയിച്ചു.

328 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സാധാരണ ഉള്ളിയും 112.3 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഉണങ്ങിയ ഉള്ളിയും ഇന്ത്യ ഇതുവരെ കയറ്റുമതി ചെയ്തു. ഏപ്രില്‍-ജൂലൈ കാലയളവില്‍ ബംഗ്ലാദേശിലേക്ക് ഉള്ളി കയറ്റുമതി 158 ശതമാനം ഉയര്‍ന്നു. എന്നാല്‍ ഓഗസ്റ്റില്‍ ഇന്ത്യയില്‍ ഉള്ളിയുടെ മൊത്ത, ചില്ലറ വില്‍പ്പന വില യഥാക്രമം 35 ശതമാനവും 4 ശതമാനവും ഇടിഞ്ഞ സമയത്താണ് നിരോധനം. ദില്ലിയില്‍ ഉള്ളിയുടെ ചില്ലറ വില കിലോയ്ക്ക് 40 രൂപയാണ്. സവാള കയറ്റുമതി നിയന്ത്രണം ഇപ്പോള്‍ എല്ലാ വര്‍ഷവും നടക്കുന്ന ഒരു കാര്യമായി മാറി.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 29 ന് മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉള്ളി വില കുറയ്ക്കുന്നതിന് സര്‍ക്കാര്‍ ഉള്ളി കയറ്റുമതി നിരോധിക്കുകയും രാജ്യവ്യാപകമായി സംഭരണ പരിധി ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ചില സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് വിതരണ തടസ്സമുണ്ടായതിനാല്‍ ഈ സമയം ഡല്‍ഹിയില്‍ ചില്ലറ ഉള്ളിയുടെ വില കിലോയ്ക്ക് 80 രൂപയിലെത്തിയിരുന്നു. ഡിസംബറില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഉള്ളി വില കിലോയ്ക്ക് 160 രൂപയിലെത്തി.

കഴിഞ്ഞ വര്‍ഷത്തെ നിരോധനം അഞ്ച് മാസത്തിന് ശേഷമാണ് സര്‍ക്കാര്‍ നീക്കം ചെയ്തത്. ഈ വര്‍ഷം മാര്‍ച്ച് 15 മുതല്‍ ഉള്ളി വിതരണത്തില്‍ കുറവുണ്ടായി. അധിക മഴയും വെള്ളപ്പൊക്കവുമാണ് ഇതിന് കാരണം. കനത്ത മഴയും മഹാരാഷ്ട്രയിലെ നാസിക് മേഖലയിലെ വെള്ളപ്പൊക്കവും ഉള്ളി വിതരണത്തെ കാര്യമായി ബാധിച്ചിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved