സര്‍ക്കാറിന്റെ ഉജ്ജ്വല പദ്ധതിക്ക് ശേഷം ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ എല്‍.പി.ജി. ഉപഭോക്താവായി ഇന്ത്യ

February 07, 2019 |
|
News

                  സര്‍ക്കാറിന്റെ ഉജ്ജ്വല പദ്ധതിക്ക് ശേഷം ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ എല്‍.പി.ജി. ഉപഭോക്താവായി ഇന്ത്യ

രാജ്യത്തെ രണ്ടാമത്തെ വലിയ പാചകവാതക ഉപഭോക്താവായി ഇന്ത്യ മാറുകയാണ്. എല്ലാ വീടുകളിലും ശുദ്ധമായ പാചക ഇന്ധനം നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. 2025 ആകുമ്പോഴേക്കും ഇത് 34 ശതമാനമായി ഉയരുമെന്ന് എണ്ണ സെക്രട്ടറി എം. എം. കുട്ടി പറഞ്ഞു. 2014-15ല്‍ 14.8 കോടിയില്‍ നിന്ന് 2017-18 ല്‍ 22.4 കോടി ആയി. 15 ശതമാനം വര്‍ദ്ധനവ് കണക്കിലെടുത്ത് എല്‍.പി.ജി ഉപഭോക്താക്കള്‍ വര്‍ധിച്ചു.

ഗ്രാമീണ മേഖലയിലെ എല്‍.പി.ജി അനുപാതത്തിലും വര്‍ധനവുണ്ടായി. 22.5 മില്ല്യണ്‍ ടണ്ണാണ് ലോകത്തിലെ രണ്ടാമത്തെ ഉപഭോക്താവായ ഇന്ത്യക്കുള്ളത്. മന്ത്രാലയത്തിന്റെ പ്രവചനമനുസരിച്ച്് പാചക വാതക ഉപഭോഗം 30.3 മില്യന്‍ ടണ്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് 2040 ഓടെ 40.6 ദശലക്ഷം ടണ്‍ആകുമെന്നുമാണ് കണക്കുകൂട്ടല്‍. രാജ്യത്ത് പ്രത്യേകിച്ച് ഗ്രാമീണ കുടുംബങ്ങളില്‍ ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. 

പാവപ്പെട്ടവര്‍ക്കുള്ള പാചക വാതക കണക്ഷന്‍ പ്രധാന്‍ മന്ത്രി ഉജ്ജ്വല യോജന പദ്ധതി എന്ന പേരില്‍ നടപ്പാക്കിയിരുന്നു. 2016 മേയ് 1 മുതല്‍ ഈ പദ്ധതിയുടെ തുടക്കം മുതല്‍ 6.31 കോടി കണക്ഷനുകള്‍ സര്‍ക്കാര്‍ നല്‍കുകയും ചെയ്തു. 2020 മാര്‍ച്ച് 31 ന് മുമ്പ് ഉജ്ജ്വല പദ്ധതി യുടെ കീഴില്‍ 8 കോടി വീടുകള്‍ക്ക് എല്‍.പി.ജി. കണക്ഷന്‍ നല്‍കും.

മൂന്നു വര്‍ഷക്കാലയളവില്‍ ദരിദ്ര കുടുംബങ്ങളിലെ 5 കോടി വനിതകള്‍ക്ക് സൗജന്യ എല്‍.പി.ജി. കണക്ഷനുകള്‍ നല്‍കുന്നത് ലക്ഷ്യമിട്ടാണ് 2016 ല്‍ പ്രഥാന്‍ മന്ത്രി ഉജ്ജ്വല യോജന പദ്ധതി നടപ്പിലാക്കിയതെന്ന് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ആരോഗ്യം, പാരിസ്ഥിതിക പ്രശ്‌നങ്ങളെ നേരിടാനും സ്ത്രീ ശാക്തീകരണത്തിലൂടെ സാമൂഹ്യമാറ്റങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനും ലക്ഷ്യമിട്ടാണ് എട്ട് കോടി കണക്ഷനുകള്‍ ലക്ഷ്യമിടുന്നത്.

 

Related Articles

© 2025 Financial Views. All Rights Reserved