യുഎസ്-ചൈനാ വ്യാപാര യുദ്ധത്തില്‍ നേട്ടം കൊയ്ത് ഇന്ത്യ; ഇരുരാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ ഇന്ത്യക്ക് നേട്ടം

July 31, 2019 |
|
News

                  യുഎസ്-ചൈനാ വ്യാപാര യുദ്ധത്തില്‍ നേട്ടം കൊയ്ത് ഇന്ത്യ; ഇരുരാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ ഇന്ത്യക്ക് നേട്ടം

ന്യൂഡല്‍ഹി: യുഎസ്-ചൈനാ വ്യാപര യുദ്ധം ആര്‍ക്കാണ് കൂടുതല്‍ ഗുണം ചെയ്തിട്ടുള്ളത്? അന്താരാഷ്ട്ര തലത്തില്‍ ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയമാണിത്. എന്നാല്‍ ചൈന-യുഎസ് വ്യാപാര തര്‍ക്കം കൂടുതല്‍ ഗുണം ചെയ്തിട്ടുള്ളത് ഇന്ത്യക്കാണെന്നാണ് റിപ്പോര്‍ട്ട്.  ചൈനയും ഇന്ത്യയും തമ്മിലുള്ള കയറ്റുമതി വ്യാപാരത്തില്‍ വന്‍ നേട്ടമാണ് ഇന്ത്യക്കുണ്ടായിട്ടുള്ളത്. അതേസമയം യുഎസിലേക്കും ഇന്ത്യയുടെ കയറ്റുമതിയില്‍ വന്‍ വര്‍ധനവുണ്ടാക്കിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 

ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള കയറ്റുമതിയില്‍ 9.46 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യുഎസിലേക്കുള്ള കയറ്റുമതി 52.4 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ യുഎസിനെ അപേക്ഷിച്ച് ചൈനയിലേക്കുള്ള കയറ്റുമതിയില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ്  റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ 25.6 ശതമാനം വര്‍ധനവാണ് കഴിഞ്ഞ ്‌വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യ ചൈനയിലേക്ക് ആകെ കയറ്റുമതി ചെയ്തിട്ടുള്ളത് ഏകദേസം 16.7 ബില്യണ്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

വ്യാപാര തര്‍ക്കത്തിന്റെ പേരില്‍ ചൈനയും-യുഎസും തമ്മില്‍ ഏതൊക്കെ ഉത്പ്പന്നങ്ങള്‍ക്കാണ് അധിക നികുതി ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന കാര്യം ഇനിയും വ്യക്തമല്ല. അത്തരം കണക്കുകള്‍ കൂടി പരിശോധിച്ചാല്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ വന്‍ നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇന്ത്യയുടെ വിവിധ ഉത്പ്പന്നങ്ങളുടെ കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  ചൈന-യുഎസ് വ്യാപാര തര്‍ക്കം മൂലം ഇരുരാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ചൈനയുടെ വിവിധ ടെക് കമ്പനികള്‍ക്കെതിരെ അമേരിക്ക അന്താരാഷ്ട്ര തലത്തില്‍ ഏര്‍പ്പെടുത്തിയ ഉപരോധവും വലിയ ചര്‍ച്ചയായിരുന്നു. അതേസമയം ചൈനയുടെ ടെക്‌സ്‌റ്റൈല്‍സ് കയറ്റുമതിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  ഇക്കാലയളവില്‍ ഇന്ത്യയുടെ ടെക്‌സ്റ്റൈല്‍ ഉത്പ്പന്നങ്ങളുടെ കയറ്റുമതിയില്‍ വന്‍ വര്‍ധവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

Related Articles

© 2025 Financial Views. All Rights Reserved