
ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര ഇടപാടുകള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. 2019 ന്റെ ആദ്യത്തെ അഞ്ച് മാസങ്ങളില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര ഇടപാടുകള്‍ 3.59 ശതമാനം കുറഞ്ഞ് 36.87 ബില്യണ്‍ ഡോളറിലേക്ക് ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കമാക്കുന്നത്. അതേസമയം ഇരു രാജ്യങ്ങളും തമ്മില്‍ 100 ബില്യണ്‍ ഡോളറിന്റെ വ്യാപാര ഇടപാടുകള്‍ നടത്താനായിരുനന്നു തീരുമാനം ഉണ്ടായിരുന്നത്. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുക സാധ്യമല്ലെന്നാണ് വിലയിരുത്തല്‍. അതേസമയം കഴിഞ്ഞ വര്‍ഷം ഇന്ത്യയും ചൈനയും തമ്മില്‍ ആകെ വ്യപാര ഇടപാടുകള്‍ നടന്നത്98.54 ബില്യണ്‍ ഡോളറായിരുന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം കൂടുതല്‍ വ്യാരപാര ഇടപാടുകതള്‍ നടത്താന്‍ ഇരു രാഷ്ട്രങ്ങള്‍ക്കും സാധ്യമാകില്ലെന്നാണ് കണക്കുകളിലൂടെ വ്യക്തനമാക്കുന്നത്.
അതേസമയം ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര കമ്മി നടപ്പു സാമ്പത്തിക വര്‍ഷം ഏകദേശം 57.86 ബില്യണ്‍ ഡോളറിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 2017 ല്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര കമ്മി 51.72 ബില്യണ്‍ ഡോളJായി ചുരുങ്ങുകയും ചെയ്തിരുന്നു. കയറ്റുമതിയിലടക്കം വന്‍ ഇടിവാണ് ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുള്ള വ്യാപാരത്തില്‍ ഉണ്ടായിട്ടുള്ളത്. അന്താരാഷ്ട്ര-ആഭ്യന്തര തലത്തിലുള്ള പ്രതിസന്ധിയും, സാമ്പത്തിക അന്തരീക്ഷത്തിലെ ഉണര്‍വിയ്മയുമാണ് വ്യാപാര ഇടപാടുകളില്‍ വന്‍ ഇടിവ് സംഭവിക്കാന്‍ കാരണമായത്. ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള വ്യാപാര കയറ്റുമതിയില്‍ 1.62 ശതമാനം ഇടിവാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. ചൈനീസ് കയറ്റുമതിയിലാവട്ടെ 4.10 ശതമാനം ഇിടവ് രേഖപ്പെടുത്തിയിട്ടുണ്ട്.
വരും മാസങ്ങളില്‍ ഇന്ത്യയും ചൈനയും തമ്മലുള്ള വ്യാപാര ഇടപാടുകളില്‍ വന്‍ ഇടിവ് ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്നും, വിലയിരുത്തുന്നുണ്ട്. അതേസമയം ജനുവരി-മെയ് വരെ ഇന്ത്യ ചചൈനയിലേക്ക് കൂടുതല്‍ കയറ്റി അയച്ച ഉചത്പ്പന്നം ഓര്‍ഗാനിക് ഉത്പ്പന്നങ്ങളാമെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 95 ബില്യണ്‍ ഡോളര്‍ വ്യാപാരം കഴിഞ്ഞ വര്‍ഷം നടന്നിട്ടുണ്ടെങ്കിലും ഇത്തവണ വലിയ പ്രതീക്ഷകള്‍ക്കൊന്നും വകയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്.