ചൈനീസ് നിക്ഷേപം: ഇന്ത്യയുടെ നിലപാടില്‍ ഇളവ് വരുത്തിയേക്കും

January 12, 2022 |
|
News

                  ചൈനീസ് നിക്ഷേപം: ഇന്ത്യയുടെ നിലപാടില്‍ ഇളവ് വരുത്തിയേക്കും

ചൈനീസ് നിക്ഷേപങ്ങളും ഉത്പന്നങ്ങളും സംബന്ധിച്ച നിലപാടില്‍ സര്‍ക്കാര്‍ ഇളവ് വരുത്തുന്നതായി സൂചന. പ്രധാനമായും ചൈനയെ ലക്ഷ്യം വച്ച വിദേശ നിയമ പരിഷ്‌കാരങ്ങള്‍ രാജ്യത്ത് നിക്ഷേപം എത്തുന്നതിന് തടസ്സം ആയതിനാലാണ് നേരിട്ടുള്ള വിദേശ നിക്ഷേപ നിയമങ്ങളില്‍ സൂക്ഷ്മപരിശോധന ആവശ്യമാണെന്ന ഇന്ത്യയുടെ ഈ തിരിച്ചറിവ്. നിലവില്‍ അനുമതി കാത്ത് കിടക്കുന്നത് നൂറോളം പ്രപ്പോസലുകളാണ്.

നിലവില്‍ സര്‍ക്കാര്‍, ചൈനയില്‍ നിന്നുള്ള നിക്ഷേപകരുടെയും കമ്പനികളുടെയും എല്ലാ നിക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജജ്യങ്ങള്‍ രാജ്യത്ത് നിക്ഷേപം നടത്തുമ്പോള്‍ സ്ഥാപനത്തില്‍ നിര്‍ദ്ധിഷ്ട അളവിലെ ഓഹരികളില്‍ അധികം കൈവശം വയ്ക്കരുത് എന്നതുള്‍പ്പെടെയുള്ള നിയമം നിലവിലുണ്ട്. ഇത്തരം വ്യവസ്ഥകളില്‍ അയവ് വരുത്തിയേക്കും.

2019-20 ലെ ഏപ്രില്‍- ഡിസംബര്‍ കാലയളവില്‍ വിദേശ നിക്ഷേപത്തില്‍ 10 ശതമാനം വര്‍ധനയുണ്ടായിരുന്നു. എന്നാല്‍ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് വരുത്തിയ പരിഷ്‌കരണങ്ങള്‍ നിക്ഷേപം കുറച്ചു എന്നാണ് സൂചന. ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങളും അസ്വാരസ്യങ്ങളും കൊണ്ട് ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്കും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.

ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപ നിയമത്തില്‍ വരുത്തിയ മാറ്റം പ്രകാരം ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ ഇന്ത്യയില്‍ വിദേശ നിക്ഷേപം നടത്തുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടണം എന്ന വ്യവസ്ഥ ഉള്‍പ്പെടുന്നു. രാജ്യത്തെ ആഭ്യന്തര കമ്പനികള്‍ ലോക്ക് ഡൗണ്‍ മൂലം പ്രതിസന്ധി നേരിടുമ്പോള്‍ വിദേശ സ്ഥാപനങ്ങളുടെ ഏറ്റെടുക്കലിന് ഉള്‍പ്പെടെ ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് ആയിരുന്നു ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ചൈനീസ് നിക്ഷേപകര്‍ക്ക് ഇതു തിരിച്ചടിയായെങ്കിലും ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുറഞ്ഞു.

ഇന്ത്യയിലെ യൂണികോണ്‍ ക്ലബ്ബിലുള്ള 30 കമ്പനികളില്‍ 18ഉം ചൈനീസ് നിക്ഷേപം ഉള്ള കമ്പനികളാണ്. ഏപ്രില്‍ 2000നും 2019 ഡിസംബറിനും ഇടയില്‍ 2340 കോടി യുഎസ് ഡോളറിന്റെ നിക്ഷേപമാണ് ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയത്. ബംഗ്ലാദേശില്‍ നിന്ന് 48 ലക്ഷം രൂപയും, നേപ്പാളില്‍ നിന്ന് 18.18 കോടി രൂപയും മ്യാന്‍മറില്‍ നിന്ന് 35.38 കോടി രൂപയുമായിരുന്നു ഈ കാലയളവിലെ നിക്ഷേപം.

ചൈനയെക്കൂടാതെ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ഭൂട്ടാന്‍, നേപ്പാള്‍, മ്യാന്‍മര്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്നത്. കൊവിഡ് 19 നെ തുടര്‍ന്ന് ഇന്ത്യന്‍ കമ്പനികള്‍ പ്രതിസന്ധി നേരിടുമ്പോള്‍ നടക്കാനിടയുള്ള അവസരോചിത ഏറ്റെടുക്കലുകള്‍ക്ക് തട ഇടാനാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു നടപടിയുമായി എത്തിയത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved