
ന്യൂഡല്‍ഹി: അസംസ്‌കൃത പാമോയിലിന്റെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചു. 37.5 ശതമാനത്തില്‍ നിന്ന് 27.5 ശതമാനമായാണ് നികുതി കുറച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ പാമോയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഓരോ വര്‍ഷവും 90 ലക്ഷം ടണ്‍ പാമോയിലാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാറുള്ളത്. ഇന്തോനേഷ്യയില്‍ നിന്നും മലേഷ്യയില്‍ നിന്നുമാണ് പ്രധാനമായും പാമോയില്‍ ഇറക്കുമതി ചെയ്യുന്നത്.
സോള്‍വന്റ് എക്‌സ്ട്രാക്ടേര്‍സ് അസോസിയേഷന്‍, സോയാബീന്‍ പ്രൊസസേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകള്‍ നേരത്തെ നികുതി നിരക്കില്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ പ്രത്യേക ആവശ്യങ്ങളുമായി എത്തിയിരുന്നു. നികുതി നിരക്ക് കുറക്കുന്നത് രാജ്യത്തെ ഓയില്‍ സീഡ് കര്‍ഷകരെ നിരുത്സാഹപ്പെടുത്തുമെന്നായിരുന്നു സോള്‍വന്റ് എക്‌സ്ട്രാക്ടേര്‍സ് അസോസിയേഷന്‍ വാദം. എഡിബിള്‍ ഓയിലിന്റെ നികുതി നിരക്ക് കേന്ദ്രം കാലങ്ങളായി താഴ്ന്ന തോതില്‍ നിലനിര്‍ത്തിയത് ഇന്ത്യയിലെ ഓയില്‍ സീഡ് കര്‍ഷകരെ ദുരിതത്തിലാക്കിയെന്നാണ് ഈ രംഗത്ത് നിന്നുള്ളവരുടെ വാദം.