കാര്‍ഷിക നേട്ടം; വെള്ളരി കയറ്റുമതിയില്‍ റെക്കോര്‍ഡ് സ്ഥാപിച്ച് ഇന്ത്യ

January 24, 2022 |
|
News

                  കാര്‍ഷിക നേട്ടം; വെള്ളരി കയറ്റുമതിയില്‍ റെക്കോര്‍ഡ് സ്ഥാപിച്ച് ഇന്ത്യ

വെള്ളരി കയറ്റുമതിയില്‍ റെക്കോര്‍ഡ് സ്ഥാപിച്ച് ഇന്ത്യ. അച്ചാര്‍ ഉണ്ടാകുന്ന ഘെര്‍കിന്‍സ് എന്ന ഇനം വെള്ളരിക്ക ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-നവംബര്‍ കാലയളവില്‍ കയറ്റുമതി ചെയ്തത് 1,23 ,846 ടണ്‍ ആണെന്നാണ് റിപ്പോര്‍ട്ട്. അതിലൂടെ 114 ദശലക്ഷം ഡോളര്‍ നേടി. 2020-21 ല്‍ 2,23 515 ടണ്‍ കയറ്റുമതി ചെയ്തത് വഴി രാജ്യത്തിന് ലഭിച്ചത് 223 ദശലക്ഷം ഡോളര്‍.

ഘെര്‍കിന്‍സ് എന്ന പച്ചക്കറി ഇനം രണ്ടു വിഭാഗമായിട്ടാണ് കയറ്റുമതി ചെയ്യുന്നത് - വിനാഗിരിയോ അസിറ്റിക് ആസിഡ് പ്രിസര്‍വേറ്റീവോ ഉപയോഗിച്ചു സൂക്ഷിക്കുന്ന 'ഘെര്‍കിന്‍സ്'. രണ്ടാമത്തേത് താല്‍കാലികമായി സൂക്ഷിക്കുന്ന ഘെര്‍കിന്‍സ്, വെള്ളരി ഇനങ്ങള്‍. 1990 കളിലാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം, അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് പ്രോസെസ്സഡ് ഫുഡ്സ് ഡെവലപ്മെന്റ് അതോറിറ്റി എന്നിവര്‍ അച്ചാര്‍ വെള്ളരിയുടെ കൃഷി, സംസ്‌കരണം, കയറ്റുമതി പ്രോത്സാഹിപ്പിക്കാനായി പദ്ധതി ആരംഭിച്ചത്.

തുടക്കം കര്‍ണാടകത്തില്‍ നിന്നായിരുന്നു. തുടര്‍ന്ന് തമിഴ്നാട്, തെലുങ്കാന, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഇപ്പോള്‍ അച്ചാര്‍ വെള്ളരിയുടെ ആഗോള ആവശ്യത്തിന്റെ 15 ശതമാനം ഉല്‍പ്പാാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. കരാര്‍ അടിസ്ഥാനനത്തില്‍ 65,000 ഏക്കറിലാണ് കൃഷി നടത്തുന്നത്.

ശ്രീലങ്ക, ഇസ്രായേല്‍, ചൈന അമേരിക്ക, ഫ്രാന്‍സ്, ഓസ്ട്രേലിയ, റഷ്യ, ജര്‍മ്മനി ദക്ഷിണ കൊറിയ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളാണ് പ്രധാന ഉപഭോക്താക്കള്‍. സംസ്‌കരിച്ച വെള്ളരി മൊത്തമായി വ്യാവസായിക അസംസ്‌കൃത വസ്തുവായും, കുപ്പികളില്‍ ഉടന്‍ കഴിക്കാന്‍ പാകത്തിനും കയറ്റുമതി ചെയ്യുന്നു. ശരാശരി ഒരു ഏക്കറില്‍ നിന്ന് 4 ടണ്‍ വെള്ളരി കര്‍ഷകന് ലഭിക്കും. 51 സംസ്‌കരണ യൂണിറ്റുകള്‍ നിലവിലുണ്ട്.

Read more topics: # വെള്ളരി, # cucumber,

Related Articles

© 2025 Financial Views. All Rights Reserved