യുകെയില്‍ നിന്നുള്ള വിമാനങ്ങളുടെ വിലക്ക് നീട്ടി; ജനുവരി 7 വരെ

December 30, 2020 |
|
News

                  യുകെയില്‍ നിന്നുള്ള വിമാനങ്ങളുടെ വിലക്ക് നീട്ടി;  ജനുവരി 7 വരെ

യുകെയില്‍ പുതിയ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യ ഡിസംബര്‍ 31 വരെ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. എന്നാല്‍ ഈ വിലക്ക് അടുത്ത വര്‍ഷം ജനുവരി 7 വരെ ഇന്ത്യ നീട്ടി. യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ 20 പേര്‍ക്ക് കൊവിഡ് -19 രോഗമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. യുകെയില്‍ നിന്ന് ഇന്ത്യയിലെത്തിയ ആറ് പേര്‍ക്ക് പുതിയ കൊവിഡ് രോഗം ബാധിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുണ്ട്.

2021 ജനുവരി 7 വരെ യുകെയിലേക്കും യുകെയില്‍ നിന്ന് ഇന്ത്യയിലേയ്ക്കുമുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനമെടുത്തതായി വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി ട്വിറ്ററിലൂടെ അറിയിച്ചു. അതിനുശേഷം കര്‍ശനമായ നിയന്ത്രണത്തോടെ സര്‍വ്വീസ് പുനരാരംഭിക്കുമെന്നും ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും പുരി ട്വിറ്ററില്‍ കുറച്ചു.

ഡിസംബര്‍ 31 ന് അപ്പുറത്തേക്ക് യുകെയിലേക്കും പുറത്തേക്കുമുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന് പുരി നേരത്തെ വ്യക്തമാക്കിയിരുന്നു. യുകെയിലേക്കുള്ള യാത്രാ നിരോധനത്തിന് മുമ്പ് കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഇന്ത്യയിലെത്തിയ കൊവിഡ് -19 ന് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത എല്ലാ അന്താരാഷ്ട്ര യാത്രക്കാരെയും ജീനോം സീക്വന്‍സിംഗിന് വിധേയമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related Articles

© 2025 Financial Views. All Rights Reserved