
യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ തീരുവ വര്‍ധിപ്പിക്കാന്‍ ഇന്ത്യ വീണ്ടും ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അതേസമയം തീരുവ വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇന്ത്യ നീട്ടിയേക്കുമെന്നും സൂചനയുണ്ട്. മെയ് മാസം രണ്ടിനാണ് യുഎസ് ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്താന്‍ ഇന്ത്യ ആലോചിച്ചിരുന്നത്. ഇപ്പോള്‍ വീണ്ടും തീരുവ വര്‍ധിപ്പിക്കുന്ന കാലാവധി കേന്ദ്രസര്‍ക്കാര്‍ നീട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
2018 ജൂണിലായിരുന്നു യുഎസ് ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്താന്‍ ആലോചിച്ചത്. ഇന്ത്യന്‍ ഉത്പന്നങ്ങളായ സ്റ്റീല്‍, അലൂമിനിയം എന്നിവയുടെ തീരുവ അമേരിക്ക വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യ പ്രതികാര നടപടിയായി ഇത്തരമൊരു തീരുമാനം കഴിഞ്ഞ വര്‍ഷം എടുത്തത്. ഇതിനെ തുടര്‍ന്നാണ് അമേരിക്ക ജനറലൈസഡ് സിസ്റ്റം ഓഫ് പ്രിഫന്‍സ് പദവി അടക്കം എടുത്തുകളഞ്ഞത്.
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ ഉടന്‍ അവസാനിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് അമേരിക്കയുടെ 29 ഉത്പ്പന്നങ്ങളുടെ തീരുവ വര്‍ധിപ്പിക്കാനുള്ള തീയതി വീണ്ടും നീട്ടിക്കൊണ്ടു പോകാന്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം വീണ്ടും ആലോചിക്കുന്നത്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കം വീണ്ടും അവസാനിപ്പിക്കുക എന്നതാണ് ഇന്ത്യ ഇതിലൂടെ ലക്ഷ്യമിടുന്നത്.