ഗാര്‍ഹിക ഇലക്ട്രോണിക് ഉത്പന്ന വ്യാപാരത്തില്‍ ഓണ്‍ലൈന്‍ വിപണിയില്‍ കുതിച്ചു ചാട്ടം

April 11, 2019 |
|
News

                  ഗാര്‍ഹിക ഇലക്ട്രോണിക് ഉത്പന്ന വ്യാപാരത്തില്‍ ഓണ്‍ലൈന്‍ വിപണിയില്‍ കുതിച്ചു ചാട്ടം

ഓണ്‍ലൈന്‍ വ്യാപാരരംഗത്ത് ഗാര്‍ഹിക ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ കുതിച്ചുച്ചാട്ടം സൃഷ്ടിച്ചുക്കൊണ്ടിരിക്കുകയാണ്. കസ്റ്റമര്‍  പെരുമാറ്റത്തിലെ വലിയൊരു മാറ്റത്തെ തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. ടെലിവിഷനുകള്‍, എയര്‍കണ്ടീഷണറുകള്‍, മൈക്രോവേവ്  ഓവന്‍, തുടങ്ങിയവയുടെ ഇകൊമേഴ്‌സ് വ്യാപാരം വളര്‍ന്നുക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത് ഓഫ്‌ലൈന്‍ വ്യവസായ രംഗത്തെ മോശമായി തളര്‍ത്തുകയും ചെയ്തു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഓണ്‍ലൈന്‍ വില്‍പനയില്‍ 50-60 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

2018 ഓടെയാണ് ടെലിവിഷന്‍ വില്‍പ്പന രംഗത്ത് ഓണ്‍ലൈനില്‍ മാറ്റം സൃഷ്ടിച്ചത്. നേരിട്ട് സ്പര്‍ശിച്ച് നോക്കാതെയും കാണാതെയും ഗാര്‍ഹിക ഉപകരണങ്ങള്‍ ഉപഭോക്താക്കള്‍ വാങ്ങുമ്പോള്‍ ഓണ്‍ലൈന്‍ വ്യാപാരരംഗത്തെ വിശ്വാസ്യത കൂടിയാണ് ഈ വളര്‍ച്ചയില്‍ കാണിക്കുന്നത്. ടിവി സെയില്‍സ് കവറേജ്, 30% സംവഹന മൈക്രോവേവ് ഓവണ്‍സ്, 10% വാഷിംഗ് മെഷീനുകള്‍, 9% എയര്‍കണ്ടീഷണര്‍ എന്നിവ ജിഎഫ്‌കെയറിന്റെ അടിസ്ഥാനത്തില്‍ ഓണ്‍-ലൈന്‍ മൊത്ത വില്‍പ്പനയില്‍ ഉണ്ട്. റഫ്രിജറേറ്ററുകള്‍ക്ക്, ഇ-കൊമേഴ്‌സ് മൊത്തം വില്‍പ്പനയുടെ 5% ആണ്. 

2018 ഓടെ ഈ മേഖലയിലെ വിവിധ വിഭാഗങ്ങളിലായി ഓണ്‍ലൈന്‍ ചാനല്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഇന്നത്തെ റീട്ടെയില്‍ രംഗത്ത് രണ്ട് ഇരട്ടി വര്‍ദ്ധനയാണ് ഉണ്ടായത്. വികസിത രാജ്യങ്ങളിലെന്നപോലെ, മൊത്തത്തിലുള്ള അപ്ലയന്‍സ് വില്‍പനയില്‍ 7-8% എന്ന നിലയില്‍ ഇന്ത്യയിലെ പരിധി എത്തിയിരിക്കുന്നുവെന്ന് ഞങ്ങള്‍ കരുതുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ആമസോണ്‍, വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ കമ്പനികളുടെ ഗാര്‍ഹിക ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ മൊത്ത വില്‍പ്പന 30 ശതമാനം ഉയര്‍ന്നു.

 

 

Related Articles

© 2025 Financial Views. All Rights Reserved