വിദേശ പണം ഏറ്റവുമധികം ഒഴുകിയെത്തിയത് ഇന്ത്യയിലേക്കെന്ന് വേള്‍ഡ് ബാങ്ക്

April 10, 2019 |
|
News

                  വിദേശ പണം ഏറ്റവുമധികം ഒഴുകിയെത്തിയത് ഇന്ത്യയിലേക്കെന്ന് വേള്‍ഡ് ബാങ്ക്

ലോക ബാങ്ക് ഇപ്പോള്‍ പുതിയ അവലോകനം നടത്തിയിരിക്കുകയാണ്. ലോക രാജ്യങ്ങളില്‍ ഏറ്റവുമധികം വിദേശ നിക്ഷേപം ഒഴുകിയെത്തുന്നത് ഇന്ത്യയിലേക്കാണെന്നാണ് വേള്‍ഡ് ബാങ്ക് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 2018 സാമ്പത്തിക വര്‍ഷത്തില്‍ 79 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപമാണ് ഇന്ത്യയിലേക്ക് ഒഴുകിയെത്തിയത്. ഇന്ത്യക്ക് തൊട്ടു പിന്നിലായി ചൈന, മെക്‌സികോ, പിലിപ്പന്‍സ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമുണ്ട്. ചൈനയിലേക്ക് 2018 സാമ്പത്തിക വര്‍ഷത്തില്‍ ഒഴുകിയെത്തിയത് 67 ബില്യണ്‍ ഡോളറാണ്. മെക്‌സികോയിലേക്ക് 36 ബില്യണ്‍ ഡോളറും, പിലിപ്പന്‍സിലേക്ക് 34 ബില്യണ്‍ ഡോളറും, ഈജിപ്തിലേക്ക് 29 ബില്യണ്‍ ഡോളറും വിദേശ നിക്ഷേപമായി ഒഴുകിയെത്തിയെന്ന് ലോക ബാങ്കിന്റെ റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നു. 

അതേസമയം ഇന്ത്യയിലേക്ക് ഒഴുകിയെത്തിയ വിദേശ നിക്ഷപത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 2016 മുതല്‍ റേക്കോര്‍ഡ് വര്‍ധനവാണ് ഇന്ത്യയിലേക്ക് ഒഴുകിയെത്തിയ വിദേശ നിക്ഷേപത്തിന്റെ കണക്കുകള്‍. 2016ല്‍ 62.7 ബില്യണ്‍ ഡോളറും, 2017 ലെത്തിയപ്പോള്‍ 65.3 ബില്യണ്‍ ഡോളറായും വിദേശ നിക്ഷേപത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് കണക്കുകളിലൂടെ വ്യക്തമാകുന്നു. വിദേശ നിക്ഷേപത്തില്‍ 14 ശതമാനം വര്‍ധവുണ്ടായെന്ന് കണക്കുകളിലൂടെ ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ഇന്ത്യയുടെ ഏറ്റവും അടുത്ത അയല്‍ രാജ്യമായ പാകിസ്ഥാന്‍ കടുത്ത സാമ്പത്തിക വെല്ലുവിളി നേരിടുന്നുണ്ടെന്നും വേള്‍ഡ് ബാങ്ക് അഭിപ്രായപ്പെടുന്നു. പാകിസ്ഥാനില്‍ നിന്നുള്ള പ്രവാസികളില്‍ നിന്ന് വിദേശ നിക്ഷേപം വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍. സൗദിയില്‍ നിന്നുള്ള വിദേശ നിക്ഷേപം ഒഴുകിയെത്തുന്നത് കുറഞ്ഞതിനാലാണ് പാകിസ്ഥാന്‍ കടുത്ത സാമ്പത്തിക വെല്ലുവിളി നേരിടുന്നത്. 

2017 ലെ ആഗോള വിദേശ വരുമാനം ഏകദേശം  633 ബില്യണ്‍ ഡോളറാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 2018ല്‍ 689 ബില്യണ്‍ ഡോളര്‍ വരുമാനമായി ഉയരുകയും ചെയ്തു. അതേസമയം ഇന്ത്യ 13 ബില്യണ്‍ ഡോളര്‍ വരുമാനം നേടിയതായി കണക്കുകലിലൂടെ വ്യക്തമാക്കുന്നുണ്ട്. ഏകദേശം 12 ശതമാനം വര്‍ധനവ് ദക്ഷിണേഷ്യന്‍ മേഖലിയില്‍ നിന്ന് ഉണ്ടായതായി കമക്കുകളിലൂടെ ചൂണ്ടിക്കാണിക്കുന്നു.

 

Related Articles

© 2025 Financial Views. All Rights Reserved