മലേഷ്യയില്‍ നിന്ന് കഴിഞ്ഞ മാസം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത് 5 ലക്ഷം ടണ്‍ പാമോയില്‍

February 19, 2021 |
|
News

                  മലേഷ്യയില്‍ നിന്ന് കഴിഞ്ഞ മാസം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത് 5 ലക്ഷം ടണ്‍ പാമോയില്‍

ന്യൂഡല്‍ഹി: മലേഷ്യയില്‍ നിന്ന് കഴിഞ്ഞ മാസം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത് അഞ്ച് ലക്ഷം ടണ്‍ പാമോയില്‍. ആകെ 10.7 ലക്ഷം ടണ്‍ ഭക്ഷ്യ എണ്ണയാണ് കഴിഞ്ഞ മാസം ഇന്ത്യ ഇറക്കുമതി ചെയ്തത്. മലേഷ്യയില്‍ നിന്ന് കഴിഞ്ഞ മാസം അസംസ്‌കൃത പാമോയില്‍ 497337 ടണ്‍ ഇറക്കുമതി ചെയ്തു. 9204 ടണ്‍ ക്രൂഡ് പാം കെര്‍ണല്‍ ഓയിലും 2701 ടണ്‍ ആര്‍ബിഡി പാം ഓയിലും ഇറക്കുമതി ചെയ്തതായി ഇന്റസ്ട്രി ബോര്‍ഡി വ്യക്തമാക്കി.

ഡിസംബറിനെ അപേക്ഷിച്ച് 23 ശതമാനം വര്‍ധനയാണ് അസംസ്‌കൃത പാമോയില്‍ ഇറക്കുമതിയില്‍ ഉണ്ടായിരിക്കുന്നതെന്ന് സോള്‍വെന്റ് എക്‌സ്ട്രാക്‌റ്റേര്‍സ് അസോസിയേഷന്‍ പറഞ്ഞു. അതേസമയം സോയാബീന്‍ ഇറക്കുമതി കുത്തനെ ഇടിഞ്ഞു. ഭക്ഷ്യ എണ്ണയുടെ ഇറക്കുമതിയിലും ഇടിവാണ് ഉണ്ടായത്. ഡിസംബറില്‍ 13.2 ലക്ഷം ടണ്‍ ഭക്ഷ്യ എണ്ണയായിരുന്നു ഇറക്കുമതി ചെയ്തത്.

Related Articles

© 2024 Financial Views. All Rights Reserved