
ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് റിസര്‍വ്വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ഇന്ത്യയുടെ റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യ വികസന മേഖല ഇവയെല്ലാം കടുത്ത സമ്മര്‍ദ്ദത്തിലാണെന്നാണ് രഘുറാം രാജന്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ മേഖലകളില്‍ ആഴത്തിലുള്ള ആഘാതമാണ് ഉണ്ടായിരിക്കുന്നതെന്നും, റിയല്‍ എസ്‌റ്റേറ്റ് മേഖല, അടിസ്ഥാന സൗകര്യ മേഖല എ്ന്നീ മേഖലകളില്‍ വായ്പ നല്‍കുന്ന ബാങ്കിങ് ിതര ധനകാര്യ സ്ഥാപനങ്ങളെല്ലാം അവരുടെ ആസ്തി നിലവാരം പരിശോധിക്കണമെന്നും, അവലോകം ചെയ്യണമെന്നുമാണ് രഘുറാം രാജന്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഗ്രാമ പ്രദേശങ്ങളിലുള്ള വിപണി മേഖലയിലും സമ്മര്‍ദ്ദം ശക്തമാണെന്നാണ് രഘുംറാം രാജന്‍ പറയുന്നത്. ഇന്ത്യ റ്റുഡെ മാഗസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് രഘുറാം രാജന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തില്‍ വളര്‍ച്ചാ നിരക്ക് ആറര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയിരുന്നു. വളര്‍ച്ചാ നികരക്ക് 4.5 ശതമാനമായി ചുരുങ്ങിയിരുന്നു. ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായിരുന്നു അത്. നിഷ്‌ക്രിയ ആസ്തികള്‍ വര്‍ധിക്കുന്നത് മൂലം സമ്പദ് വ്യവസ്ഥയിലെ വായ്പാ വിതരണത്തെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും, ഇത് മൂലം വായ്പാ ശേഷിയെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം ബാങ്കുകളുടെ ആസ്തി നിലവാരം അവലോകനം ചെയ്യുന്നതിന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ് പറയുന്നത്. വായ്പാ ആസ്തികള്‍ അവലോകനം ചെയ്യണമെന്നാണ് പറയുന്നത്. രാജ്യത്തെ 75 ശതമാനം കമ്പനികളെ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളെല്ലാം ഇത്തരത്തില്‍ പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ടെന്നാണ് രഘുറാം രാജന്‍ വ്യക്തമാക്കിയിരിക്കുന്നത്.