
ന്യൂഡല്‍ഹി: ബിപിസിഎല്ലിന് ശേഷം മറ്റൊരു പൊതുമേഖലാ സ്ഥാപനം കൂടി കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും വില്‍ക്കുന്നു. ഷിപ്പിങ് കോര്‍പറേഷനിലെ 63.75 ശതമാനം ഓഹരിയും വാങ്ങുന്നതിന് സ്വകാര്യ കമ്പനികളില്‍ നിന്നും വ്യക്തികളില്‍ നിന്നും നിക്ഷേപം സ്വാഗതം ചെയ്തിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍.
താത്പര്യമുള്ളവര്‍ക്ക് 2021 ഫെബ്രുവരി 13 ന് മുന്‍പ് സര്‍ക്കാരിന്റെ 63.75 ശതമാനം ഓഹരികളും വാങ്ങാവുന്നതാണ്. ഇക്കാര്യത്തില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അതുന്നയിക്കാന്‍ ജനുവരി 23 വരെ സമയം അനുവദിച്ചിട്ടുണ്ട്.
ബിപിസിഎല്ലിനും കണ്ടെയ്നര്‍ കോര്‍പറേഷനും ഒപ്പം നവംബറിലാണ് ഷിപ്പിങ് കോര്‍പറേഷന്റെയും ഓഹരി വില്‍പ്പനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. ഷിപ്പിങ് കോര്‍പറേഷനില്‍ കേന്ദ്രസര്‍ക്കാരിന്റെ 63.75 ശതമാനം ഓഹരിക്ക് 2535 കോടി രൂപയാണ് മൂല്യം.