
ഇന്ത്യന്‍ ഐടി ആന്റ് ബിസിനസ് സര്‍വ്വീസ് വിപണി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 14.3 ശതമാനം വളര്‍ച്ച നേടുമെന്ന് റിപ്പോര്‍ട്ട്. എട്ട് ശതമാനം വര്‍ധനയാണ് ഇന്ത്യയുടെ ഐടി, ബിസിനസ് സേവന വിപണികള്‍ പ്രതീക്ഷിക്കുന്നത്. 2020 ഓടെ ഇത് 14.3 ബില്ല്യണ്‍ ഡോളറായി വര്‍ദ്ധിപ്പിക്കാനാകുമെന്ന് ഗവേഷണ സ്ഥാപനമായ ഐ.ഡി.സി റിപ്പോര്‍ട്ട് ചെയ്തു.
മൊത്തം വിപണിയില്‍ 2018 ന്റെ രണ്ടാം പകുതിയില്‍ ഐടി സേവന വിഭാഗം 76 ശതമാനം സംഭാവന ചെയ്തിട്ടുണ്ട്. ഐടി സേവന കമ്പനി 2019 ഡിസംബറില്‍ 10 ബില്ല്യണ്‍ യുഎസ് ഡോളറിന്റെ വരുമാനം ലഭിക്കും. ഇത് വര്‍ഷം തോറും 9.1 ശതമാനമാണ്. ഡിജിറ്റല്‍ ഇന്ത്യ, സ്മാര്‍ട്ട് സിറ്റീസ് സംരംഭങ്ങള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉയര്‍ന്ന ചെലവിടലും ഐടി സര്‍വീസ് മാര്‍ക്കറ്റില്‍ വളര്‍ച്ചയുടെ വേഗം കൂട്ടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
2019- 2023 കാലഘട്ടത്തില്‍ 8.6 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാനാകുമെന്ന് ഐഡിസിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2023 അവസാനത്തോടെ 14 ബില്ല്യന്‍ ഡോളര്‍ വരുമാനം ലഭിക്കുമെന്നാണ് ഐഡിസിയുടെ വിലയിരുത്തല്‍. ഇന്ത്യയില്‍ ഐടി സേവന വിപണിയിലെ വളര്‍ച്ചയ്ക്ക് പിന്നില്‍ ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് ഇന്‍ഷുറന്‍സും ബിഎഫ്എസ്‌ഐയും ഗവണ്‍മെന്റ് പദ്ധതികളുമുണ്ടെന്ന് ഐഡിസി ഇന്ത്യ ഡയറക്ടര്‍ എന്റര്‍പ്രൈസ് സൊല്യൂഷന്‍സ് രംഗനാഥ് സദാശിവ പറഞ്ഞു.
അടുത്ത 3-5 വര്‍ഷങ്ങളില്‍ ഐടി സര്‍വീസുകളും ടെക്‌നോളജിയും കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്ന് കരുതുന്നു. കൂടാതെ, മെഷീന്‍ ലേണിംഗ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ബ്‌ളോക്ക്‌ചെയിന്‍, ഓട്ടോമേഷന്‍ മുതലായവയില്‍ നൂതന സാങ്കേതിക വിദ്യകള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത് രാജ്യത്തെ ഐടി സേവനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുകയും ഐടി മേഖലയുടെ വളര്‍ച്ചയെ വളരാന്‍ സഹായിക്കുകയും ചെയ്യുന്നു.