ബിസിനസ് സൗഹൃദം: ലോക ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇന്ത്യ 63ാം സ്ഥാനത്ത്

October 24, 2019 |
|
News

                  ബിസിനസ് സൗഹൃദം: ലോക ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇന്ത്യ 63ാം സ്ഥാനത്ത്

ന്യൂഡല്‍ഹി: ബിസിനസ്സ് സൗഹൃദ പട്ടികയില്‍ ഇന്ത്യ 63ാം സ്ഥാനത്ത് ഇടംപിടിച്ചു. ലോക ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. അതേസമയം കഴിഞ്ഞവര്‍ഷം ഇന്ത്യ 77ാം സ്ഥാനത്തായിരുന്നു ഇന്ത്യ ഇടംപിടിച്ചത്. 2014 ല്‍ 142ാം സ്ഥാനത്തായിരുന്നു ഇടംപിടിച്ചിട്ടുള്ളത്. അതേസമയം 2019 ലേക്കെത്തിയപ്പോള്‍ ഇന്ത്യയുടെ ബിസിനസ്സ് സൗഹൃദ പട്ടികയില്‍ 14 റാങ്കിന് മുകളിലേക്കാണ് കുതിച്ചുയര്‍ന്നത്. 

ബിസിനസ് സൗഹൃദം, അതിര്‍ത്തി കടന്നുള്ള വ്യാപാര സൗഹൃദം, ബിസിനസ് തുടങ്ങുക, നിര്‍മാണാനുമതികള്‍ നേടുക, വൈദ്യുതി ലഭ്യത, ഭൂമി രജിസ്ട്രേഷന്‍, വായ്പാ ലഭ്യത, ന്യൂനപക്ഷ സംരംഭകരെ സംരക്ഷിക്കുക, നികുതി അടയ്ക്കല്‍, അതിര്‍ത്തി കടന്നുള്ള വ്യാപാരം, കരാര്‍ നടപ്പാക്കല്‍, പാപ്പരത്വം പരിഹരിക്കല്‍, ഒരു ബിസിനസ്സ് ആരംഭിക്കുക, നിര്‍മ്മാണ അനുമതികള്‍ കൈകാര്യം ചെയ്യുക, വൈദ്യുതി നേടുക, നികുതി അടയ്ക്കല്‍ എന്നിവയായിരുന്നു ഈ കാലയളവില്‍ ഇന്ത്യന്‍ ബിസിനസ് രംഗത്ത് വന്ന പ്രധാന മാറ്റങ്ങള്‍. ഇന്ത്യ നടപ്പുവര്‍ഷത്തില്‍ മാത്രം വന്‍ നേട്ടം കൊയ്ത് മുന്നേറ്റം നടത്തിയേക്കുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം നേരത്തെ അഭിപ്രായപ്പെട്ടിട്ടുള്ളത്. 

അതേസമയം ഇന്ത്യ ആഗോള മത്സര സൂചികയില്‍ 68ാം സ്ഥാനത്ത് ഇടംപിടിച്ചിട്ടുണ്ടെന്നാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത് ഏറെ പിന്നോട്ടുപോയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ അന്തരീക്ഷം മെച്ചപ്പെടുത്തിയ മികച്ച സമ്പദ് വ്യവസ്ഥയുള്ള പത്ത് രാജ്യങ്ങളില്‍ നാലും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളാണ്. 

ലോകത്തിലെ 115 രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ 294 ബിസിനസ്സ് പരിഷ്‌കരണ നടപടികളാണ് നിലവില്‍ നടപ്പാക്കിയത്. ഇത് കഴിഞ്ഞ വര്‍ഷത്തില്‍ ഈ രാജ്യങ്ങളില്‍ ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കി. ഏറ്റവും മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമുള്ള പട്ടികയില്‍ ഏറ്റവും മികച്ച സ്‌കോര്‍ നേടിയ മികച്ച സമ്പദ് വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യങ്ങള്‍ ഇവയാണ്- ന്യൂസിലാന്റ്, സിംഗപൂര്‍, ഹോങ്കോങ്, ഡെന്മാര്‍ക്ക്, റിപ്പബ്ലിക് ഓഫ് കൊറിയ, അമേരിക്ക, ജോര്‍ജിയ, ഇംഗ്ലണ്ട്, നോര്‍വേ, സ്വീഡന്‍.

ഓണ്‍ലൈന്‍ ബിസിനസ്, ഇ-കൊമേഴ്‌സ്, ഡിജിറ്റല്‍ പേമെന്റ് ഇടപാടുകള്‍, എന്നീ മേഖലകളിലുള്ള വളര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ആദ്യപട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളിലെ ഗുണനിലവാരമെന്നാണ് വിലയിരുത്തല്‍. 

Related Articles

© 2025 Financial Views. All Rights Reserved